പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകി ജന്മഭൂമി! പിണറായി ശരിയുടെ പക്ഷത്തേക്ക് എത്തിയെന്ന് ലേഖനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് അര്‍പ്പിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ബിജെപി നേതാവ് കെ കുഞ്ഞിക്കണ്ണനാണ് പിണറായിയെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിലെ മറുപുറം എന്ന കോളത്തിലാണ് പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് വിഷയത്തിലാണ് ബിജെപി നേതാവ് പിണറായിയെ അഭിനന്ദിക്കുന്നത്.. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയന്‍ ശരിയുടെ പക്ഷത്തേക്ക് എത്തിയെന്ന് തോന്നിപ്പോകുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

അഖിലേന്ത്യാ തലത്തില്‍ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ചിലപ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇരിക്കുന്നതാവാം ഈ മാറ്റത്തിന് കാരണമെന്നും കെ കുഞ്ഞിക്കണ്ണന്റെ ലേഖനത്തിലുണ്ട്. മുന്‍ ജനറല്‍ സെക്രട്ടറിയുടെ പിബി അംഗങ്ങളും യുഎപിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയനേ പറ്റൂ എന്നും ലേഖനത്തിലുണ്ട്.
പിണറായിക്ക് അടിയന്തരാവസ്ഥക്കാലത്തേറ്റ മര്‍ദ്ദനത്തെക്കുറിച്ചും ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കൂടിയായ കുഞ്ഞിക്കണ്ണന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിക്കകത്ത് കോലാഹലം ഉയരുമ്പോഴും നിയമസഭയില്‍ ഒരു വിഭാഗക്കാര്‍ പിതൃശൂന്യ നിലപാട് എടുക്കുമ്പോഴും മാവോവാദികള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാര കാര്യമല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications