കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മന്ത്രി പുംഗവന്‍മാർ അക്രമിയെ നേരില്‍ കണ്ട് ഹലേലുയ്യ പാടുന്നു', സർക്കാരിനെതിരെ സുന്നി മുഖപത്രം

Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച മന്ത്രി വിഎന്‍ വാസവനെ രൂക്ഷമായി വിമര്‍ശിച്ച് സുന്നി മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനം. വിദ്വേഷ പ്രചാരണം- വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍ എന്ന തലക്കെട്ടില്‍ മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.

ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍

'' മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തുന്ന തീവ്ര ക്രൈസ്തവ തീവ്രവാദികള്‍ക്ക് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും തണലൊരുക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് ലേഖനത്തിൽ പറയുന്നു. ''ഒരു സമുദായത്തെ യാതൊരു പ്രകോപനവും കാരണവുമില്ലാതെ ഏകപക്ഷീയമായി അതിക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിന് പകരം അരമനകള്‍ കയറിയിറങ്ങി ഹലേലുയ്യ പാടുന്നത് കേരള നാടിനെ അപമാനിക്കലാണ്. ഈ നാടകം തിരിയാത്തവരാണ് കേരളത്തിലെ മുസ്‌ലിംകളെന്ന് ധരിച്ചെങ്കില്‍ നിങ്ങൾക്ക് തെറ്റുപറ്റിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു''.

44

ലേഖനത്തിൽ സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഇങ്ങനെ: ''ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. ഒരു വെളിപാടുപോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ച് പറയുക. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്‍മാർ ഉൾപ്പെടെ ഉളളവർ അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹലേലുയ്യ പാടുക. ഇരയെ നേരില്‍ ചെന്ന് സമാശ്വസിപ്പിക്കേണ്ടതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുക. ഇതില്‍പ്പരം നാണക്കേട് എന്തുണ്ട്. പാലായിലെ വിവാദ വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാർഹവുമാണ്. ഇത് പിണറായി സർക്കാരിന്റെയും ഇടത് മുന്നണിയുടേയും ഔദ്യോഗിക നിലപാടാണോ എന്ന് അറിയാൻ താൽപര്യമുണ്ട്''.

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

''കേവലം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സമുദായങ്ങളെ തമ്മിലടിക്കാന്‍ അവസരമൊരുക്കുകയാണ് അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന അധികാരികള്‍ ചെയ്യുന്നത്. നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ കാണിക്കുന്ന പൊട്ടന്‍ കളിയും മധ്യസ്ഥതയുടെ മേലങ്കിയണിഞ്ഞ് അനീതി ചെയ്തവരെ സുഖിപ്പിക്കുന്നതുമെല്ലാം മതേതര വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്'' എന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു. പാലാ ബിഷപ്പിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിനേയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. മുസ്ലീം യുവാക്കൾ മയക്കുമരുന്ന് നൽകി ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റുന്നു എന്ന് യാതൊരു അടിസ്ഥാനവും ഇല്ലാത്ത നുണയാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎൻ വാസവൻ ബിഷപ്പ് ഹൌസിലെത്തി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. വിവാദം ഇതോടെ അവസാനിച്ചുവെന്നും പ്രശ്നം രൂക്ഷമാക്കുന്നത് മതതീവ്രവാദികളാണ് എന്നുമാണ് വിഎൻ വാസവൻ പ്രതികരിച്ചത്.

English summary
Article in Sunni daily Suprabhatham against government over VN Vasavan's visit to Pala Bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X