കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ വെറുതേവിടില്ലെന്നുറപ്പിച്ച് സിപിഎം... ഇത്തവണ ദേശാഭിമാനി വഴി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദനെ പ്രതിരോധിക്കാന്‍ സിപിഎം പാര്‍ട്ടി പത്രവും ഉപയോഗിക്കുന്നു. ഒരുകാലത്ത് വിഎസ് പത്രാധിപരായിരുന്ന പത്രമാണ് ഇപ്പോള്‍ വിഎസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ലേഖനം എഴുതിയിരിക്കുന്നത്.

സംഘടനാപരവും രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് വിഎസിന്റെ 'ബദല്‍ രേഖ' എന്ന് ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി വിഎസിനോട് ക്ഷമാശീലത്തോടെയാണ് ഇടപെട്ടതെന്നും ലേഖനത്തില്‍ പറയുന്നു.

ദേശാഭിമാനിയുടെ മുതിര്‍ന്ന രാഷ്ട്രീയ ലേഖകനായ ആര്‍എസ് ബാബു ആണ് എഡിറ്റോറിയല്‍ പേജില്‍ ലേഖനം എഴുതിയിരിക്കുന്നത്. വിഎസ് പങ്കെടുക്കാതിരുന്നതുകൊണ്ട് സമാപന സമ്മേളനത്തിന്റെ ശോഭ അല്‍പം പോലും കുറഞ്ഞില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

അടിതെറ്റിയ ആകാശക്കോട്ടകള്‍

അടിതെറ്റിയ ആകാശക്കോട്ടകള്‍

അടിതെറ്റിയ ആകാശക്കോട്ടകള്‍- എന്ന പേരിലാണ് വിഎസിനെ രൂകഷമായി വിമര്‍ശിക്കുന്ന ലേഖനം ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബദല്‍ രേഖ

ബദല്‍ രേഖ

പണ്ട് എംവി രാഘവന്റെ പുറത്താക്കലിന് വഴിവച്ച ബദല്‍ രേഖക്ക് സമാനമാണ് വിഎസ് സംസ്ഥാന സമിതിക്കയച്ച കത്തെന്നാണ് ദേശാഭിമാനിയുടെ വിലയിരുത്തല്‍. വിഎസിന്റെ കത്തിനെ ബദല്‍ രേഖ എന്നണ് വിശേഷിപ്പിച്ചിട്ടുള്ളതും.

കോണ്‍ഗ്രസിന് ആയുധം

കോണ്‍ഗ്രസിന് ആയുധം

വിഎസിന്റെ കത്ത് കേരളത്തിലെ കോണ്‍ഗ്രസ് ആണിപ്പോള്‍ ആയുധമാക്കിയിരിക്കുന്നത്. വിഎസിന്റെ ബദൽരേഖ സുധീരനും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വച്ച കെണിയില്‍ വീണിരിക്കുകയാണ്.

വിഎസ് ഇല്ലെങ്കിലെന്താ

വിഎസ് ഇല്ലെങ്കിലെന്താ

വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാതിരിക്കുന്നതോടെ സമാപന സമ്മേളനത്തിന്റെ ശോഭ കെടും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ പതിനായിരങ്ങാളാണ് റാലിയിലും പൊതു സമ്മേളനത്തിലും പങ്കെടുത്തത്.

മാധ്യമങ്ങള്‍ ഓശാന പാടി

മാധ്യമങ്ങള്‍ ഓശാന പാടി

കേരളത്തിലെ മാധ്യമങ്ങള്‍ വിഎസ് അച്യുതാനന്ദ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു എന്നും ദേശാഭിമാനി ആക്ഷേപിക്കുന്നു. വ്യാജ വാര്‍ത്തകാണ് മാധ്യമങ്ങള്‍ പടച്ചുവിട്ടത്.

English summary
Article published in deshabhimani criticisng VS Achuthanandan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X