കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടി വിമര്‍ശനാതീതനല്ല, വിടാതെ സംഘപരിവാര്‍, കേസരിയിലും വിമര്‍ശനം!

അസഹിഷ്ണുത വിവാദത്തില്‍ എംടി വാസുദേവന്‍ നായരെ വിമര്‍ശിച്ചവര്‍ക്ക് പിന്തുണയുമായി കേസരിയില്‍ ലേഖനം. എംടി വിമര്‍ശനാതീതനല്ലെന്ന് ലേഖനം വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘപരിവാര്‍ മുഖപ്രസിദ്ധീകരണമായ കേസരി. അസഹിഷ്ണുത വിവാദത്തില്‍ ബിജെപിക്കുളളില്‍ വാദപ്രതിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കേസരിയില്‍ എംടി വിരുദ്ധ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എംടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ ലേഖനവും ഉണ്ട്. മോദിയെ വിമര്‍ശിച്ചതിന് എംടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയതിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍ വിവാദങ്ങളില്‍ സംഘപരിവാര്‍ എഎന്‍ രാധാകൃഷ്ണനൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് കേസരിയിലെ ലേഖനങ്ങള്‍.

അഭിപ്രായ ഭിന്നതയ്ക്കിടെ

അഭിപ്രായ ഭിന്നതയ്ക്കിടെ

കേസരിയുടെ പുതിയ ലക്കത്തിലാണ് എംടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അസഹിഷ്ണുതാ വിവാദത്തില്‍ പാര്‍ട്ടിയില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് എംടി വിരുദ്ധ ആശയക്കാര്‍ക്കൊപ്പമാണ് പാര്‍ട്ടി എന്ന് വ്യക്തമാക്കുന്ന വിവിധ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 പിന്തുണ വിരുദ്ധര്‍ക്ക്

പിന്തുണ വിരുദ്ധര്‍ക്ക്

എംടിയെ വിമര്‍ശിക്കുന്നവരുടെ പ്രസ്താവനകളെ ന്യായീകരിച്ചു കൊണ്ടാണ് കേസരിയില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എംടിയെ വിമര്‍ശിച്ച വിവാദത്തിലായ എഎന്‍ രാധാകൃഷ്ണന്റെ ലേഖനവും കേസരിയിലുണ്ട്.

 അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തത് ഫാസിസം

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തത് ഫാസിസം

മലയാളികള്‍ ആദരിക്കുന്ന മഹാപ്രതിഭ രാഷ്ട്രീയ പ്രാസംഗികരെപ്പോലെ സത്യത്തിന്റെ പുലബന്ധമില്ലാത്ത് കല്ലുവച്ച നുണകള്‍ രാജ്യ ആദരിക്കുന്ന നേതാവിനെ കുറിച്ച് പറയുമ്പോള്‍ മാന്യമായി പറഞ്ഞു അങ്ങേക്ക് തെറ്റിയെന്ന്- രാധാകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു. ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യം ഈ നാട്ടില്‍ ഇല്ലെന്ന് പറയുന്നതാണ് യഥാര്‍ഥ ഫാസിസമെന്നും രാധാകൃഷ്ണന്‍.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ലേഖനങ്ങളില്‍ എംടിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലെങ്കിലും രൂക്ഷ വിമര്‍ശനത്തിലൂടെ അദ്ദേഹത്തെ ഇകഴ്ത്തുന്നുണ്ട്. ഇക്കാര്യം ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

 വിമര്‍ശനാതീതനല്ല

വിമര്‍ശനാതീതനല്ല

അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും മലയാളത്തിന്റെ സര്‍ഗപ്രതിഭയുടെ ഔന്നത്യം പരിവാര്‍ പ്രസ്ഥാനങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ എംടി വിമര്‍ശനാതീതനല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 തിരിച്ചടി

തിരിച്ചടി

എംടിയെപ്പോലൊരു സാംസ്‌കാരിക പ്രതിഭയെ പിണക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു എംടിയെ വിമര്‍ശിക്കുന്നവര്‍ വാദിച്ചിരുന്നത്. ഇക്കാര്യത്തില്‍ സംഘത്തിന്റെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയാണ് കേസരിയിലെ ലേഖനങ്ങള്‍.

വിമര്‍ശനവുമായി എംടി

വിമര്‍ശനവുമായി എംടി

നവംബര്‍ എട്ടിന് മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് എഴുതിയ 'കള്ളപ്പണവേട്ട മിഥ്യയും യാഥാര്‍ത്ഥ്യവും' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയാണ് എംടി മോദിക്കെതിരെ ആഞ്ഞടിച്ചത്. മോദിയുടെ പരിഷ്‌കാരം തുഗ്ലക്ക് പരിഷ്‌കാരമാണെന്ന് പരിഹസിച്ച എംടി നോട്ട് നിരോധനം നടപ്പാക്കിയ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ ആപത്താണ് നേരിട്ടതെന്ന് പറഞ്ഞു.

 എംടിക്കെതിരെ രാധാകൃഷ്ണന്‍

എംടിക്കെതിരെ രാധാകൃഷ്ണന്‍

വസ്തുതകള്‍ നോക്കാതെയാണ് എംടിയുടെ വിമര്‍ശനമെന്നായിരുന്നു എഎന്‍ രാധാകൃഷ്ണ്‍ എംടിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. ടിപി വധക്കേസിലും മുത്തലാഖിലും പ്രതികരിക്കാതിരുന്ന എംടി നോട്ട് അസാധുവാക്കലിനെതിരെ പ്രതികരിച്ചത് ആര്‍ക്കു വേണ്ടിയാണെന്നും രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.

അഭിപ്രായം പറയുക മാത്രമാണെന്ന് ബിജെപി

അഭിപ്രായം പറയുക മാത്രമാണെന്ന് ബിജെപി

അതേസമയം എംടിയെ വിമര്‍ശിച്ച എഎന്‍ രാധാകൃഷ്ണനെതിരെയും ബിജെപിക്കെതിരെയും സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികളും എം മുകുന്ദന്‍, എംജിഎസ് എന്നിവരും ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ എംടി അദ്ദേഹത്തിന്റെയും ബിജെപി ബിജെപിയുടെയും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം വ്യക്തമാക്കി.

 കൃഷ്ണദാസ്- മുരളീധരവിഭാഗം

കൃഷ്ണദാസ്- മുരളീധരവിഭാഗം

അതേസമയം സംഭവത്തിനു പിന്നാലെ ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. രാധാകൃഷ്ണനെ പിന്തുണച്ച് കൃഷ്ണദസ് വിഭാഗവും എതിര്‍ത്ത് മുരളീധര വിഭാഗവും എത്തിയിരുന്നു. ഇതിനിടെയാണ് എംടിയെ വിമര്‍ശിച്ചവര്‍ക്ക് പിന്തുണയുമായി കേസരിയില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

English summary
articles against mt vasudevan nair in kesari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X