കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമ മഴയും കേരളത്തോട് കനിയില്ല!!പിണറായിയുടെ സ്വപ്‌നങ്ങള്‍ പാളി!! ഇനി???

കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കേരളത്തില്‍ കൃത്രിമ മഴപെയ്യിക്കുന്നതിന് വിലങ്ങ് തടിയായി നില്‍ക്കുന്നത്.നിലവിലുള്ള സാങ്കേതിക വിദ്യകള്‍ ഇതിന് പര്യാപ്തമല്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലപാട്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വേനലില്‍ വരണ്ട കേരളത്തോട് മഴ തീരെ കനിയുന്നില്ല. എന്നാല്‍ കൃത്രിമ മഴ പെയ്യിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കരുതിയ മുഖ്യമന്ത്രി പിണറായിയിടെ പദ്ധതിയും പൊളിയുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കേരളത്തില്‍ കൃത്രിമ മഴപെയ്യിക്കുന്നതിന് വിലങ്ങ് തടിയായി നില്‍ക്കുന്നത്.

നിലവിലുള്ള സാങ്കേതിക വിദ്യകള്‍ ഇതിന് പര്യാപ്തമല്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലപാട്. കേരളം പദ്ധതിയുമായി രംഗത്തെത്തുന്നതിന് മുമ്പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതായി കാലാവസ്ഥാ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

 പ്രായോഗികമല്ല

പ്രായോഗികമല്ല

കൃത്രിമ മഴ പെയ്യിച്ച് ജലക്ഷാമം പരിഹരിക്കാനുള്ള കേരളത്തിന്റെ പദ്ധതി സാധ്യമാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നത്. നിലവിലെ സാങ്കേതിക വിദ്യകള്‍ ഇതിന് പര്യാപ്തമല്ലെന്നാണ് സൂചനകള്‍.

 കടുത്ത ജലക്ഷാമം

കടുത്ത ജലക്ഷാമം

മുഖ്യമന്ത്രി പിണറായി വിജനാണ് നിയമസഭയില്‍ കൃത്രിമ മഴപെയ്യിച്ച് ജലക്ഷാമം പെയ്യിക്കുമെന്ന് പറഞ്ഞത്. ക്ലൗഡ് സിഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനാായിരുന്നു പദ്ധതി.

 പരാജയം

പരാജയം

കേരളം പദ്ധതിയുമായ് രംഗത്തെത്തുന്നതിന് മുമ്പ് തന്നെ ഇതിന്റെ സാധ്യതകള്‍ ആലോചിച്ചിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നേരത്തെ ഇതിനായി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ പരാജയമായിരുന്നുവെന്നും വ്യക്തമാക്കുന്നു.

 പാതി വഴിയില്‍

പാതി വഴിയില്‍

അതേസമയം വേനല്‍ കടുത്തിട്ടും വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ മെല്ലപ്പോക്കിലാണെന്നാണ് പറയുന്നത്. ശുദ്ധജല ക്ഷാമം നേരിടുന്ന മേഖലകളില്‍ ജലവിതരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 11,000 വാട്ടര്‍ കിയോസ്‌കുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.

English summary
pinarayi's artificial rain through cloud seeding failed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X