കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി കുടിയ്ക്കുന്നത് വ്യാജ കള്ള്... ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളിലൂടെ വില്‍പന നടത്തുന്നത് വ്യാജ കള്ളെന്ന് റിപ്പോര്‍ട്ട്. തെങ്ങില്‍ നിന്നും പനയില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ളിന് വരുന്ന ചെലവിന്റെ പത്തിലൊന്ന് മാത്രമാണ് വ്യാജ കള്ള് നിര്‍മിയ്ക്കാന്‍ വേണ്ടി വരുന്നത്.

ദി ഹിന്ദു ദിന പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. നാലായിരത്തിലധികം വരുന്ന ഷാപ്പുകളില്‍ വ്യാജ കള്ള് എത്തിയ്ക്കുന്നതിന് പിന്നില്‍ വന്‍ മാഫിയയാണ് ഉള്ളത്.

കുറ്റിപ്പുറത്തും നിലമ്പൂരിലും ഉണ്ടായ വ്യാജ കള്ള് ദിരന്തത്തിന്റെ ഓര്‍മ മായുന്നതിന് മുമ്പ് പുതിയ ദുരന്തങ്ങള്‍ ഉണ്ടാകുമോ...? വ്യാജ കള്ള് ഒരുങ്ങുന്നതിങ്ങനെ.....

പേസ്റ്റും പൗഡറും

പേസ്റ്റും പൗഡറും

ഒരു പേസ്റ്റും പിന്നെ ഒരു പൗഡറും കുറേ വെള്ളവും ഉണ്ടായാല്‍ കൃത്രിമ കള്ള് റെഡി.

എന്താണത്

എന്താണത്

ക്ലോറൈല്‍ ഹൈഡ്രേറ്റ് എന്ന പൊടിയാണ് കൃത്രിമ കള്ള് ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളില്‍ ഒന്നാണിത്. സാക്കറൈന്‍, ഈയം, സള്‍ഫേറ്റ് ആഷ്, ബെന്‍സോയിക് ആസിഡ് എന്നവയുടെ മിശ്രിതമാണ് പേസ്റ്റ്.

യഥാര്‍ത്ഥ കള്ളിന്

യഥാര്‍ത്ഥ കള്ളിന്

തെങ്ങില്‍ നിന്നോ പനയില്‍ നിന്നോ ചെത്തിയെടുക്കുന്ന കള്ളിന്റെ ഉത്പാദന ചെലവ് ലിറ്ററിന് ഏതാണ്ട് 50 രൂപയാണ്. എന്നാല്‍ ക്രിത്രിമ കള്ളിന്റെ ചെലവ് ലിറ്ററിന് അഞ്ച് രൂപ മാത്രം.

ഷാപ്പില്‍ വില്‍ക്കുന്നത്

ഷാപ്പില്‍ വില്‍ക്കുന്നത്

ഒരു ലിറ്റര്‍ കള്ളിന് ഷാപ്പുകളില്‍ 80 രൂപയാണ് വില. അപ്പോള്‍ കൃത്രിമ കള്ള് നിര്‍മിച്ച് വില്‍ക്കുന്ന മാഫിയയുടെ ലാഭം എത്രയെന്ന് ഊഹിയ്ക്കാമല്ലോ.

 ഉണ്ടാക്കുന്നതെങ്ങനെ

ഉണ്ടാക്കുന്നതെങ്ങനെ

100 ലിറ്റര്‍ യഥാര്‍ത്ഥ കള്ള്. 70 ലിറ്റര്‍ സ്പിരിറ്റ്. പിന്നെ പേസ്റ്റും പൗഡറും 100 ഗ്രാം വീതം. ഇതിനൊപ്പം 830 ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്താല്‍ ആയിരം ലിറ്റര്‍ കള്ള് തയ്യാര്‍.

ചിറ്റൂരില്‍ നിന്ന്

ചിറ്റൂരില്‍ നിന്ന്

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കള്ളിന്റെ 90 ശതമാനവും പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ നിന്നാണ് വരുന്നത്. ഇതില്‍ വലിയ പങ്കും കൃത്രിമ കള്ളാണെന്നാണ് റിപ്പോര്‍ട്ട്.

കൈക്കൂലി തന്നെ

കൈക്കൂലി തന്നെ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിയ്ക്കലും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കാരണം കൈക്കൂലി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ലിറ്ററിന് 15 രൂപ എന്ന രീതിയിലാണത്രെ കൈക്കൂലിയായി നല്‍കുന്നത്.

English summary
Artificial toddy is distributed in more than 4000 licensed Toddy Shops in Kerala- the Hindu reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X