ചക്കയില്‍ വിരിഞ്ഞ ലാലേട്ടന്റെ ചിരി; ജന്മദിനത്തില് മോഹന്‍ലാലിന്റെ മനോഹര ചിത്രവുമായി ഡാവിഞ്ചി സുരേഷ്
തൃശൂര്‍: മോഹന്‍ലാലിന്റെ പിറന്നാള്‍ മലയാൡ പ്രേക്ഷകരുടെ വീട്ടിലെ ആഘോഷം കൂടിയാണ്. നാളെയാണ് മോഹന്‍ലാലിന്റെ 65-ാം ജന്മദിനം. ഓരോ വര്‍ഷവും ലാലേട്ടന് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്കാന് മത്സരിക്കുന്ന പ്രേക്ഷകരുണ്ട്. ഇതിന്റെയൊക്കെ വാര്‍ത്തകളും വരാറുണ്ട്. ഇക്കുറി അതിനെയെല്ലാം കവച്ചുവയ്ക്കുന്ന മനോഹരമായ സമ്മാനമാണ് ലാലേട്ടനായി ഒരു ആരാധകന് ഒരുക്കിയത്.
ചക്കയും പ്ലാവിന്റെ മറ്റു ഭാഗങ്ങളും കൊണ്ട് മോഹന്‍ലാലിന്റെ വലിയ ചിത്രം തയാറാക്കിയാണ് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനം ഒരുക്കിയത്. അതും മനോഹരമായ ഒരു പ്ലാവിന് തോട്ടത്തില്‍. വിവിധ നിറങ്ങളിലുമുള്ള പ്ലാവിലകള്‍, ചക്കച്ചൂള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്... അങ്ങനെ പ്ലാവില്‍ നിന്നുള്ള വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മോഹന്‍ലാലിന്റെ മുഖം തയാറാക്കിയത്. ഇതിന്റെ ചിത്രങ്ങളും ചിത്രം നിര്‍മിക്കുന്ന വീഡിയോയും ഫേസ്ബുക്കില്‍ ഡാവിഞ്ചി സുരേഷ് പങ്കുവച്ചിട്ടുണ്ട്.

എട്ടടി വലിപ്പത്തില്‍ രണ്ടടി ഉയരത്തില്‍ തട്ടുണ്ടാക്കി തുണി വിരിച്ച്, അതില്‍ മോഹന്‍ലാലിന്റെ മുഖം സ്കെച്ച് ചെയ്താണ് ചക്കച്ചുളകള് നിരത്തുന്നത്. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് ചിത്രമുണ്ടാക്കിയതെന്നും ഏകദേശം ഇരുപതു ചക്കയോളം ഉപയോഗിച്ചെന്നും ഡാവിഞ്ചി സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദങ്ങള്‍ അറിയിച്ച് കമന്റുകളിടുന്നത്. മികച്ച കലാസൃഷ്ടിയെന്നാണ് പലരും അഭിപ്രായം പങ്കുവയ്ക്കുന്നത്.
തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് സുരേഷ് ചിത്രമൊരുക്കിയത്. 65 ഇനം പ്ലാവുകളാണ് ഇവിടെയുള്ളത്. 100 മീഡിയങ്ങളില്‍ 100 ചിത്രമൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ 97-ാം മീഡിയമാണ് ചക്ക.
ഡാവിഞ്ചി സുരേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'ലാലേട്ടന് ജന്മദിന സമ്മാനം പ്ലാവിന് തോട്ടത്തിലെ ചക്കചിത്രം
വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്.. അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്തപ്പോള്‍ ലാലേട്ടന്റെ മുഖം റെഡി - പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും....
അറുപത്തഞ്ചാം വയസ് തികയുന്ന മലയാളത്തിന്റെ സൂപ്പര്‍താരം മോഹലാലിന്റെ
ചിത്രം ചെയ്തിരിക്കുന്നതോ അറുപത്തഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിനു നടുവില്‍.
തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് തൊണ്ണൂറ്റി ഏഴാം മീഡിയമായ ചക്ക കൊണ്ടുള്ള ചിത്രം ജനിക്കുന്നത്.
എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ചു, അതില്‍ മോഹന്‍ലാലിന്റെ മുഖം സ്കെച്ച് ചെയ്താണ് ചക്ക ചുളകള്‍ നിരത്തുന്നത്. യുഎന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിന് തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും ക്യാമാറാമെന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ആണ് എന്റെ സഹായികളായി ഉണ്ടായിരുന്നത്. അഞ്ചു മണിക്കൂര്‍ സമയമാണ് ഇതിനായി ചിലവഴിച്ചത്. ഏകദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു
അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് എനിയ്ക്ക് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിന് ഒടുവിലാണ് ആയുര്‍ ജാക്ക് ഫാമിലെ വര്‍ഗീസ് തരകന്റെ സപ്പോര്‍ട്ടോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications