കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രകാരന്‍ എംവി ദേവന്‍ അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ചിത്രകാരന്‍ എംവി ദേവന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ചിത്രകാരനും ശില്‍പിയും എഴുത്തുകാരനും ആയ എംവി ദേവന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കേരളത്തില്‍ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരില്‍ ഒരാളായിരുന്നു ദേവന്‍.

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു മരണം. കേരള സംസ്ഥാന ലളിത കലാ അക്കാദമിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

MV Devan

1928 ജനുവരി 15 ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് പന്ന്യന്നൂരിലാണ് എംവി ദേവന്‍ ജനിച്ചത്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സില്‍ നിന്ന് ചിത്രകല അഭ്യസിച്ചു.

കെസിഎസ് പണിക്കരും ഡിപി റോയ് ചൗധരിയും ഒക്കെയായിരുന്നു മദ്രാസില്‍ ദേവന്റെ ഗുരുക്കന്‍മാര്‍. പിന്നീട് എം ഗോവിന്ദനെ കണ്ടുമുട്ടിയതാണ് എംവി ദേവന്റെ വീക്ഷണ കോണുകളെ ആകെ മാറ്റിമറിച്ചത്.

പഠനകാലത്തിന് ശേഷം മദ്രാസില്‍ നിന്ന് തിരിച്ചെത്തിയ എംവി ദേവന്‍ മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒമ്പത് വര്‍ഷത്തോളം മാതൃഭൂമിയുടെ ചിത്രകാരനായിരുന്ന ദേവന്‍ പിന്നീട് തിരിച്ച് മദ്രാസിലേക്ക് തന്നെ പോവുകയായിരുന്നു.

എഴുത്തും ചിത്രകലയും പ്രഭാഷണവും ശില്‍പ നിര്‍മാണവും എല്ലാം ഒരുപോലെ ഴങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു എംവി ദേവന്‍. പത്താം വയസ്സില്‍ ചിത്രമെഴുത്ത് തുടങ്ങിയതാണ്. തന്റെ അച്ഛനില്‍ നിന്നാണ് വരയുടെ പാരമ്പര്യം തന്നിലേക്ക് വന്ന് ചേര്‍ന്നതെന്ന് എംവി ദേവന്‍ പറഞ്ഞിട്ടുണ്ട്.

English summary
Artist MV Devan passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X