കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുദര്‍ശന്‍ ഷെട്ടി അടുത്ത കൊച്ചി ബിനാലെ അദ്ധ്യക്ഷന്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വരാനിരിക്കുന്ന കൊച്ചി മുസ്സിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തു. മംഗലാപുരം സ്വദേശിയും പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ സുദര്‍ശന്‍ ഷെട്ടിയാണ് അടുത്ത കൊച്ചി ബിനാലെയുടെ അദ്ധ്യക്ഷന്‍. സുദര്‍ശന്‍ ഷെട്ടിയുടെ ഉദ്യോഗ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ അദ്ധ്യക്ഷപദവി. പുതിയ ഉത്തരവാദിത്തത്തില്‍ സന്തോഷമുണ്ടെന്നും സുദര്‍ശന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ.സി ജോസഫാണ് ക്യൂറേറ്ററെ പ്രഖ്യാപിച്ചത്. ബിനാലേയ്ക്ക് വരുംവര്‍ഷങ്ങളിലും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തനിമ വരച്ചുകാട്ടിയ ലോകകലയെ അവതരിപ്പിച്ചതാണ് ബിനാലെയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sudarshanshetty

കല ജീവിതം തന്നെയെന്ന് വരച്ചുകാട്ടാന്‍ കഴിവുള്ള ഷെട്ടിയെ ക്യൂറേറ്ററായി തിരഞ്ഞെടുത്തത് ഉചിതമായെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. എം.എല്‍.എ മാരായ എം.എ. ബേബി, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, കൊച്ചി മേയര്‍ ടോണി ചമ്മണി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, ആസൂത്രണ ബോര്‍ഡംഗം ജി. വിജയരാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ രൂപവത്കരിച്ച ഉപദേശകസമിതിയാണ് ഷെട്ടിയെ ക്യൂറേറ്റര്‍ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. സങ്കീര്‍ണവും സൂക്ഷ്മവുമായ ശില്‍പവിന്യാസങ്ങളിലൂടെ കലാലോകത്ത് സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് സുദര്‍ശന്‍ ഷെട്ടി. എവരി ബ്രോക്കണ്‍ മൊമെന്റ്, പീസ് ബൈ പീസ്, ദ് പീസസ് എര്‍ത്ത് ടുക്ക് എവേ തുടങ്ങിയവയാണ് സുദര്‍ശന്റെ പ്രധാന സൃഷ്ടികള്‍.

English summary
Mangalore-born contemporary artist Sudharshan Shetty has touched a milestone in his professional life by becoming the curator for the upcoming third edition of India’s only biennale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X