സ്വന്തം പ്രതിമയില്‍ വി എസ് സംതൃപ്തന്‍!
തിരുവനന്തപുരം: മസ്ക്കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കയറിയത് ഒറ്റയ്ക്കാണ്. രണ്ട് മിനിട്ടിനു ശേഷം കൂടാരത്തിന്റെ കര്ട്ടന് നീങ്ങിയപ്പോള്‍ വേദിയില്‍ രണ്ട് വി എസ്!
ഒരാളുടെ മുഖത്ത് അല്പം പുഞ്ചിരി കൂടുതലുണ്ടെന്നതൊഴിച്ചാല് രണ്ടു പേരും ഒരു പോലെയിരിക്കുന്നു. യഥാര്‍ത്ഥ വിഎസ് ആരാണെന്ന് കാഴ്ചക്കാര്‍ സംശയിച്ചു നില്‍ക്കുമ്പോഴാണ് ഒരാളുടെ കൈ പതുക്കെ മറ്റെയാളെ തലോടിയത്.

പ്രശസ്ത മെഴുകു പ്രതിമാ ശില്പി സുനില്‍ കണ്ടല്ലൂരാണ് വിഎസ് അച്യുതാനന്ദന്റെ മെഴുക് പ്രതിമ നിര്‍മ്മിച്ചത്. പൂനൈ ലൊണാവാലയിലെ മെഴുക് പ്രതിമാ മ്യൂസിയത്തിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയില്‍ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് വിഎസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. അന്തരിച്ച ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ മെഴുകു പ്രതിമയടക്കം അമ്പതോളം പ്രതിമകളാണ് അവിടെ ഒരുക്കുന്നതെന്ന് സുനില്‍ പറഞ്ഞു.
പ്രതിമ തന്നെ പോലെയാണോ എന്ന് തീരുമാനിക്കേണ്ടത് കാണുന്നവരാണെന്നാണ് വിഎസ് പ്രതിമയെ തൊട്ടുനോക്കിയിട്ട് പറഞ്ഞത്. നല്ല ഛായയുണ്ടെന്ന് കാഴ്ചക്കാര്‍ പറഞ്ഞപ്പോള്‍ താനും അത് അംഗീകരിക്കുന്നെന്നായി വിഎസ്. എല്ലാവരും പറഞ്ഞ സ്ഥിതിയ്ക്ക് ഈ പ്രതിമ തന്റെ തനതു രൂപമായി താനും അംഗീകരിക്കുന്നുവെന്ന് വി എസ് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications