ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. ബെംഗളൂരുവില്‍ ചൊവ്വാഴ്ച്ച രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1945 ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാടാണ് ജനനം. ചെറുപ്പത്തില്‍ തന്നെ ബെംഗളൂരുവിലെത്തി കര്‍ണ്ണാടക ചിത്രകലാപരിഷത്തില്‍ നിന്നും ഫൈനാര്ട്‌സില്‍ ഡിപ്ലോമ പരിശീലനം നേടി.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലില്‍ ലിമിറ്റഡില്‍ ജോലി ഉണ്ടായിരുന്നെങ്കിലും മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. അന്താരാഷ്ട്ര പ്രശസ്തനായ യൂസഫ് അറക്കല്‍ സ്വദേശത്തും വിദേശത്തുമായി 30 ലധികം ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2012 ല്‍ കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ്മ പുരസ്‌കാരം ലഭിച്ചു.

1979 ലും 1981 ലും കര്‍ണ്ണാടകം ലളിതകലാ അക്കാദമി പുരസ്‌കാരം ,മൂന്നാമത് ഏഷ്യന്‍ ആര്‍ട്ട് ബിനാലെയില്‍ പ്രത്യേക അവാര്‍ഡ് ,ഫ്‌ളോറന്‍സ് ഇന്റര്‍നാഷണല്‍ ബിനാലെയില്‍ ഗോള്‍ഡ് മെഡല്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു .ശില്പ നിര്‍മ്മാണ രംഗത്തും യൂസഫ് അറക്കല്‍ പ്രശസ്തനാണ്.
പൊതുവെ എക്‌സിപ്രഷനിസ്റ്റ് ചിത്രകാരനെന്നറിയപ്പെടുന്ന യൂസഫിന്റെ ചിത്രങ്ങളെ കുറിച്ച് വിവിധ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .സാറയാണ് ഭാര്യ .മകന്‍ ഷിബു അറക്കല്‍ ഫോട്ടോഗ്രാഫറാണ്.












Click it and Unblock the Notifications