കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പെണ്‍ദിന'മായി പൊന്‍കതിര്‍ മെഗാ എക്‌സിബിഷനിലെ കലാവേദി

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്സിബിഷനിലെ രണ്ടാം ദിനം നടന്ന കലാപരിപാടികള്‍ പെണ്‍ കരുത്താല്‍ ശ്രദ്ധേയമായി. നാടകത്തിലും നാടന്‍പാട്ടിലും നൃത്തത്തിലും കലാപരിപാടികളിലുമെല്ലാം സ്ത്രീകള്‍ മാത്രമായിരുന്നു താരങ്ങള്‍. പയ്യാമ്പലം ഗവ: വനിതാ ടി.ടി.ഐ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച സംഗീതശില്‍പ്പത്തോടെയാണ് രണ്ടാം വാര്‍ഷികാഘോഷത്തിലെ രണ്ടാം ദിന കലാപരിപാടികള്‍ക്ക് തുടക്കമായത്.

സംഗീതശില്‍പം

സംഗീതശില്‍പം

ഗവ: വനിതാ ടി.ടി.ഐ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച സംഗീതശില്‍പം അടുക്കളയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ അടച്ചിടുന്ന സ്ത്രീകളുടെ അവസ്ഥ ചൂണ്ടിക്കാട്ടുന്ന പരിപാടിയില്‍ അവരുടെ കഴിവുകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടതല്ലെന്ന സന്ദേശം നല്‍കുന്നതായിരുന്നു. പെണ്‍കുട്ടികള്‍ മാത്രം അണിനിരന്ന ഈ സംഗീത പരിപാടി കലക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകമൊരുക്കിയ വേദിയില്‍ തടിച്ചുകൂടിയ സദസ്സിന് ആനന്ദകരമായ അനുഭവമായി.

രാഗസായാഹനം നാടന്‍ പാട്ടുകള്‍

രാഗസായാഹനം നാടന്‍ പാട്ടുകള്‍

തങ്ങള്‍ പ്രഫഷണല്‍ ഗായകരല്ലെന്നറിയിച്ചുകൊണ്ട് 'രാഗസായാഹ്നം' എന്ന പേരില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ച മഹിള സമഖ്യ സൊസൈറ്റിയുടെ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനികളുടെ പ്രകടനം പ്രഫഷണല്‍ കലാകാരന്മാരെ വെല്ലുന്നതായിരുന്നു. നാടന്‍ പാട്ടുകളുടെ താളത്തില്‍ നാല്‍പതോളം വിദ്യാര്‍ഥിനികള്‍ ആടുകയും പാടുകയും ചെയ്തപ്പോള്‍ കാണികളായ പി.കെ ശ്രീമതി ടീച്ചര്‍ എം.പി, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരും സ്റ്റേജില്‍ കയറി ചുവടു വെച്ചു.

നിഫ്റ്റ് വിദ്യാര്‍ഥിനികളുടെ ഫാഷന്‍ ഷോ

നിഫ്റ്റ് വിദ്യാര്‍ഥിനികളുടെ ഫാഷന്‍ ഷോ

നിഫ്റ്റിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളായ കൃഷ്ണയും ഹിബയും ആരംഭിച്ച കൈത്തറി സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റെ ലോഞ്ചിങ്ങും നിഫ്റ്റി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുമായിരുന്നു വാര്‍ഷികാഘോഷത്തിലെ മറ്റൊരു ഇനം. ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ കൃഷ്ണയും ഹിബയും ചേര്‍ന്ന് കണ്ണൂരിന്റെ കൈത്തറി പാരമ്പര്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൂയി വനിതാശാക്തീകരണത്തിന്റെ പുതിയ അനുഭവമായി.

അനന്തരം ആനി നാടകം

അനന്തരം ആനി നാടകം

തുടര്‍ന്ന് കോഴിക്കോട്ടെ പൊലീസ് വനിതാ സെല്‍ (റൂറല്‍) ഒരുക്കിയ 'അനന്തരം ആനി' എന്ന സ്ത്രീ ശാക്തീകരണ നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് വനിതകള്‍ തന്നെയായിരുന്നു. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും അവഗണനകളും വിഷയമായ നാടകം സ്ത്രീകള്‍ ശക്തിയായി മുന്നോട്ട് വരണമെന്ന ആഹ്വാനമുയര്‍ത്തി. സദസ്സിന്റെ നല്ല കൈയടിയാണ് ഒരു മണിക്കൂറോളം നീണ്ടുനിന്ന് ഈ നാടകത്തിന് ലഭിച്ചത്.

ഒറ്റക്കാലില്‍ നൃത്തം

ഒറ്റക്കാലില്‍ നൃത്തം

ദേവിക സജീവും ഭിന്നശേഷിക്കാരിയായ വിസ്മയ പട്ടുവവും അവതരിപ്പിച്ച നൃത്തങ്ങളോടെയാണ് രണ്ടാം ദിവസത്തെ കലാപരിപാടികള്‍ അവസാനിച്ചത്. വിസ്മയയുടെ ഒറ്റക്കാലിലെ നൃത്തം ശരിക്കും സദസ്സിനെ വിസ്മയിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജീവിന്റെ മകളാണ് നൃത്ത പ്രതിഭയായ ദേവിക.

English summary
arts fete in ponkathir mega exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X