കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

“ആരോട് പറയാൻ ആര് കേൾക്കാൻ”.. ഇനിയുമൊരു സ്വാതന്ത്ര സമരം നടത്തേണ്ടി വരും, രൂക്ഷവിമർശനവുമായി അരുൺ ഗോപി

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്തല്‍ വലിയ വിവാദമായിരിക്കുകയാണ്. വന്‍ അഴിമതി പാലം നിര്‍മ്മാണത്തില്‍ നടന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടി അഴിമതി നടത്തിയെന്നും മേല്‍പ്പാലം പുതുക്കിപ്പണിയുന്നതിനുളള പണം കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നു.

പാലാരിവട്ടം പാലം വിഷയത്തിൽ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ അരുൺ ഗോപി. അഴിമതിക്കാർക്ക് അർഹിച്ച ശിക്ഷ തന്നെ നൽകണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അരുൺ ഗോപി ആവശ്യപ്പെടുന്നു. പോസ്റ്റ് വായിക്കാം:

arun

''ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം!! പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം..!! ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും..!!

"ആരോട് പറയാൻ ആര് കേൾക്കാൻ"...!! ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാൻ കഴിയുന്നില്ല, അധികാരികൾ നിങ്ങൾ കേൾക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം!! അല്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതന്ത്ര സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാൻ! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു..!! കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!''

English summary
Director Arun Gopi's facebook post about Palarivattom Bridge issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X