കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അത് ചെയ്യില്ല.. സത്യം മറ്റെന്തോ ആണ്..! പോലീസിന് തെറ്റ് പറ്റാം.. ദിലീപിന് കട്ട സപ്പോര്‍ട്ട്‌

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതി തീരുമാനിക്കേണ്ടതാണ്. അതേസമയം ദിലീപ് ഫാന്‍സ് പറയുന്നത് പോലെ പൂര്‍ണമായും നിരപരാധി ആണ് എന്നും ഈ ഘട്ടത്തില്‍ പറയാനാവില്ല. കാരണം നടന് നാല് തവണ ജാമ്യം നിഷേധിച്ചപ്പോളും കോടതി ചൂണ്ടിക്കാട്ടിയത് പ്രഥമദൃഷ്ട്യാ കേസുണ്ട് എന്നതാണ്.

തനിക്കറിയാവുന്ന ദിലീപ് ഇത്തരം തെറ്റ് ചെയ്യില്ലെന്ന് പറയുന്നവര്‍ പലരുമുണ്ട്. പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം. പുതുതലമുറക്കാരും വ്യത്യസ്തരല്ല.

നടി ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്തത്.. ദിലീപിന് വേണ്ടി ഒഴുക്കിയ കണ്ണീരിന് കിടിലൻ മറുപടി!നടി ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്തത്.. ദിലീപിന് വേണ്ടി ഒഴുക്കിയ കണ്ണീരിന് കിടിലൻ മറുപടി!

ഇത്തരമൊരു ക്രൂരത ചെയ്യില്ല

ഇത്തരമൊരു ക്രൂരത ചെയ്യില്ല

ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യില്ലെന്ന് ഏറ്റവും ഒടുവിലായി പറഞ്ഞിരിക്കുന്നത് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ആണ്. ദിലീപില്ലാതെ തിയറ്ററിലെത്തിയ രാമലീലയ്ക്ക് വേണ്ടി വലിയ പ്രചാരണമാണ് ഫാന്‍സ് അഴിച്ച് വിട്ടിരിക്കുന്നത്.

ദിലീപ് അത്തരക്കാരനല്ല

ദിലീപ് അത്തരക്കാരനല്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ യാഥാര്‍ത്ഥ്യം എന്തെന്ന് നമുക്കറിയില്ല. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ദിലീപ് അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും അരുണ്‍ ഗോപി പറയുന്നു. താന്‍ മനസ്സിലാക്കിയ ദിലീപ് അത്തരക്കാരനല്ല.

തികച്ചും ദൗര്‍ഭാഗ്യകരം

തികച്ചും ദൗര്‍ഭാഗ്യകരം

നടിക്ക് സംഭവിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ആണ്. അതിന്റെ യാഥാര്‍ത്ഥ്യം മറ്റെന്തോ ആണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അരുണ്‍ ഗോപി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സഹോദരിക്ക് നീതി ലഭിക്കണം

സഹോദരിക്ക് നീതി ലഭിക്കണം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അന്വേഷണത്തിലൂടെ പുറത്ത് വരണം. ആക്രമണത്തിന് ഇരയായ ആ സഹോദരിക്ക് നീതി ലഭിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അരുണ്‍ ഗോപി പറയുന്നു.

പോലീസിന് തെറ്റ് പറ്റാം

പോലീസിന് തെറ്റ് പറ്റാം

പോലീസിന് തെറ്റുകള്‍ സംഭവിച്ചതായി ചരിത്രമുണ്ട്. പോലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാളെ നീതിപീഠം ദിലീപ് തെറ്റുകാരനാണ് എന്ന് പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് താനും അത് വിശ്വസിച്ചേ മതിയാകൂ.

ഇത്രയും കാലത്തെ വിശ്വാസം

ഇത്രയും കാലത്തെ വിശ്വാസം

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപ് കുറ്റം ചെയ്തിട്ടുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നില്ല. അത് തന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇത്രയും കാലത്തെ വിശ്വാസമാണെന്നും അരുണ്‍ ഗോപി പറയുന്നു.

ഒരു സാമ്യവും ഇല്ല

ഒരു സാമ്യവും ഇല്ല

ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളല്ല രാമലീലയുടെ കഥയെന്നും അരുണ്‍ ഗോപി വ്യക്തമാക്കുന്നു. അതിന് ഒരു സാമ്യവും ദിലീപ് എന്ന വ്യക്തിയുമായോ ജീവിതവുമായോ ഇല്ലെന്നും അരുണ്‍ ഗോപി വ്യക്തമാക്കുന്നു.

അഴിയെണ്ണി നായകൻ

അഴിയെണ്ണി നായകൻ

രാമലീല തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ദിലീപ് അഴിയെണ്ണൽ തുടരുകയാണ്. ഒക്ടോബർ 12 വരെ ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടിയിരിക്കുകയാണ്. അതിനിടെ ദിലീപിന്റെ അഞ്ചാമത്തെ ജാമ്യപേക്ഷയിൽ വാദം പൂർത്തിയായി ഹൈക്കോടതി വിധി പറയാനും മാറ്റിയിരിക്കുകയാണ്.

പ്രോസിക്യൂഷൻ എതിർപ്പ്

പ്രോസിക്യൂഷൻ എതിർപ്പ്

മുന്‍പത്തെ പോലെ തന്നെ ദിലീപിന്റെ ജാമ്യനീക്കത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ശക്തമായിത്തന്നെ എതിര്‍ത്തു. പോലീസ് പറയുന്ന പോലുള്ള കുറ്റങ്ങളൊന്നുമല്ല, മറിച്ച് നഗ്നദൃശ്യം പകര്‍ത്താന്‍ പറഞ്ഞുവെന്ന കുറ്റം മാത്രമാണ് ദിലീപിന് മേലുള്ളതെന്നാണ് പ്രതിഭാഗം വാദിച്ചത്.

നടി പാവയല്ല

നടി പാവയല്ല

ഈ വാദത്തിന് രൂക്ഷമായ മറുപടിയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടി പാവയോ പ്രതിമയോ അല്ല. അതുകൊണ്ട് തന്നെ 376ാം വകുപ്പ് പ്രകാരം ദിലീപിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഗുരുതര കുറ്റങ്ങൾ

ഗുരുതര കുറ്റങ്ങൾ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ ദിലീപിന് കൃത്യമായ പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ദിലീപിന് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്.

ഒന്നരക്കോടിയുടെ ക്വട്ടേഷൻ

ഒന്നരക്കോടിയുടെ ക്വട്ടേഷൻ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പോലീസ് പിടികൂടുകയാണ് എങ്കില്‍ മൂന്ന് കോടി നല്‍കുമെന്നുമായിരുന്നുവേ്രത കരാര്‍.

65 കോടിയുടെ നേട്ടം

65 കോടിയുടെ നേട്ടം

നടിക്കെതിരായ ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്ന് സുനി സഹതടവുകാരനായ വിപിന്‍ലാലിനോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിപിന്‍ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് മുന്നില്‍ വായിച്ചു.

90 ദിവസത്തിനകം കുറ്റപത്രം

90 ദിവസത്തിനകം കുറ്റപത്രം

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും മൊബൈല്‍ ഫോണിനായി അന്വേഷണം നടക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന് ജാമ്യം നല്‍കി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

നാദിർഷയെ ചോദ്യം ചെയ്യണം

നാദിർഷയെ ചോദ്യം ചെയ്യണം

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാദിര്‍ഷ നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാനിരിക്കുന്നതേ ഉള്ളൂ

English summary
Director of Ramaleela, Arun Gopi supports Dileep in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X