കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ദിവസങ്ങളില്‍ ദിലീപ് എവിടെ? എല്ലാം അരുണ്‍ ഗോപി പറയുന്നു... ഡോക്ടര്‍ പറഞ്ഞത് സത്യം

ദിലീപിനെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായി അരുണ്‍ ഗോപി

  • By Manu
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപ് അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നുവെന്ന അദ്ദേഹത്തിന്റെ ഡോക്ടറുടെ വാദം ശരിയാണെന്ന് തെളിയുന്നു. തിയേറ്ററുകളില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന ദിലീപ് ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ഇതു സ്ഥിരീകരിച്ചത്.

ആ 'പഴുതും' ദിലീപിനെ രക്ഷിക്കില്ല... പ്രതിഭാഗം വലയും, താരത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു?ആ 'പഴുതും' ദിലീപിനെ രക്ഷിക്കില്ല... പ്രതിഭാഗം വലയും, താരത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു?

17 കാരിയെ പീഡിപ്പിച്ചു കൊന്നു... പ്രതിയെ കുടുക്കിയത് ആ പാടുകള്‍, ജീവപര്യന്തം തടവ്17 കാരിയെ പീഡിപ്പിച്ചു കൊന്നു... പ്രതിയെ കുടുക്കിയത് ആ പാടുകള്‍, ജീവപര്യന്തം തടവ്

താന്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പോലീസ് നേരത്തേ ചൂണ്ടിക്കായിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്നു ദിലീപ് തന്റെയടുത്ത് ചികില്‍സ തേടി വന്നിരുന്നുവെന്നാണ് ആലുവ ആശുപത്രിയിലെ ഡോക്ടറായിരുന്ന ഹൈദരാലി പോലീസിനു മൊഴി നല്‍കിയിരുന്നു.

കടുത്ത പനി

കടുത്ത പനി

നടി ആക്രമിക്കപ്പെട്ട ആ ദിവസങ്ങളില്‍ ദിലീപിനു കടുത്ത പനിയായിരുന്നുവെന്നു അരുണ്‍ ഗോപി പറയുന്നു. രാമലീലയുടെ ഷൂട്ടിങ് സമയത്തായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഷൂട്ടിങ് ഡിസംബറില്‍

ആദ്യ ഷൂട്ടിങ് ഡിസംബറില്‍

ഡിസംബര്‍ ഒമ്പതിനാണ് രാമലീലയുടെ ആദ്യ ഷൂട്ടിങ് ഷെഡ്യൂള്‍ ആരംഭിച്ചതെന്നു അരുണ്‍ ഗോപി വ്യക്തമാക്കി. ദിലീപിന് അസുഖം പിടിപെടുന്നതു വരെ തടസ്സമില്ലാതെയാണ് ഷൂട്ടിങ് തുടര്‍ന്നതെന്നും അദ്ദേഹം പറയുന്നു.

ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ആശുപത്രിയില്‍ സന്ദര്‍ശിച്ചു

അസുഖബാധിതനായി ദിലീപ് ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന നോബിള്‍ ജേക്കബിനോടൊപ്പം താന്‍ ചെന്നു കണ്ടിരുന്നതായും അരുണ്‍ ഗോപി പറഞ്ഞു.

സ്വകാര്യ ആശുപത്രിയില്‍

സ്വകാര്യ ആശുപത്രിയില്‍

വീടിന് അടുത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയിലാണ് ദിലീപ് ചികില്‍സയില്‍ കഴിഞ്ഞതെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.

സന്ദര്‍ശിച്ചത് 13ന് ?

സന്ദര്‍ശിച്ചത് 13ന് ?

കടുത്ത പനിയെയും ശരീരവേദനയെയും തുടര്‍ന്നാണ് ദിലീപ് അന്നു ചികില്‍സ തേടിയത്. ഫെബ്രുവരി 13നാണ് ദിലീപിനെ താന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതെന്നാണ് ഓര്‍മയെന്നും അരുണ്‍ ഗോപി പറഞ്ഞു.

നിര്‍മാതാവിനെ അറിയിച്ചു

നിര്‍മാതാവിനെ അറിയിച്ചു

ദിലീപിന് വിശ്രമം ആവശ്യമാണെന്നും ആരോഗ്യസ്ഥിതി അല്‍പ്പം മോശമാണെന്നുമാണ് അന്നു ഡോക്ടര്‍ തന്നോട് പറഞ്ഞത്. ഇക്കാര്യം അപ്പോള്‍ തന്നെ രാമലീലയുടെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടത്തിനെ ഫോണില്‍ വിളിച്ച് അറിയിച്ചതായും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാവിന്റെ മറുപടി

നിര്‍മാതാവിന്റെ മറുപടി

ദിലീപ് വിട്ടുനില്‍ക്കുകയാണെങ്കില്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നതിനാലാണ് അപ്പോള്‍ തന്നെ ടോമിച്ചന്‍ മുളകുപാടത്തെ വിവരം അറിയിച്ചത്. എന്നാല്‍ ദിലീപ് വിശ്രമിക്കട്ടേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അരുണ്‍ ഗോപി പറയുന്നു.

ഒരാഴ്ചത്തെ ബ്രേക്ക്

ഒരാഴ്ചത്തെ ബ്രേക്ക്

ടോമിച്ചന്‍ മുളകുപാടം ഓക്കെ പറഞ്ഞതോടെ ഫെബ്രുവരി 14 മുതല്‍ ഒരാഴ്ചത്തേക്ക് ഷൂട്ടിങില്‍ ബ്രേക്ക് എടുത്തിരുന്നതായും അരുണ്‍ ഗോപി വിശദീകരിക്കുന്നു.

വീട്ടില്‍ പോവാന്‍ അനുവദിച്ചു

വീട്ടില്‍ പോവാന്‍ അനുവദിച്ചു

ആശുപത്രി വീടിന് അടുത്തു തന്നെയായിരുന്നതിനാല്‍ വീട്ടില്‍ പോവാന്‍ ദിലീപിനെ ഡോക്ടര്‍ അനുവദിച്ചിരുന്നു. ഫെബ്രുവരി 21, 22 ദിവസങ്ങളില്‍ ഷൂട്ടിങ് തുടര്‍ന്നെങ്കിലും ദിലീപ് അപ്പോഴും സുഖം പ്രാപിച്ചിരുന്നില്ലെന്ന് അരുണ്‍ ഗോപി പറഞ്ഞു.

ദിലീപ് ഇല്ലാതെ ഷൂട്ടിങ്

ദിലീപ് ഇല്ലാതെ ഷൂട്ടിങ്

ദിലീപ് ഇല്ലാതെയാണ് മാര്‍ച്ച് മാസത്തില്‍ അഞ്ചു ദിവസം ഷൂട്ടിങ് നടന്നതെന്ന് അരുണ്‍ ഗോപി വ്യക്തമാക്കി.

 ഡോക്ടര്‍ പറഞ്ഞത്

ഡോക്ടര്‍ പറഞ്ഞത്

ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ആലുവയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നാണ് ഡോക്ടര്‍ ഹൈദര്‍ അലി പോലീസിനോട് പറഞ്ഞത്. ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ചു നടി ആക്രമിക്കപ്പെട്ടത്.

ദിലീപ് രേഖകള്‍ നല്‍കിയിരുന്നു

ദിലീപ് രേഖകള്‍ നല്‍കിയിരുന്നു

നടി ആക്രമിക്കപ്പെട്ട ദിവസവും അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലും താന്‍ ആശുപത്രിയില്‍ ചികില്‍സിയാണെന്നു തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ദിലീപ് അന്വേഷണസംഘത്തിനു നല്‍കിയിരുന്നു. എന്നാല്‍ ഇതു വ്യാജമാണെന്നും ആ ദിവസങ്ങളില്‍ താരം സിനിമാ ലൊക്കേഷനുകളില്‍ എത്തിയിരുന്നതായും പോലീസ് ചൂണ്ടിക്കാട്ടിരുന്നു.

English summary
Ramaleela director says he visited Dileep in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X