• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി സാർ, നല്ലത് ചെയ്തപ്പോൾ കയ്യടിച്ചിട്ടുണ്ട്...പക്ഷേ, ഇപ്പോൾ ; വിമർശിച്ച് അരുൺ ഗോപിയും മിഥുനും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗിലൂടെ 30 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് സംവിധായകരായ അരുണ്‍ ഗോപിയും മിഥുന്‍ മാനുവല്‍ തോമസും രംഗത്ത്. ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ലെന്ന് മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം.. ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍, നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്പോള്‍ ഉത്തരം അനിവാര്യമാണെന്ന് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഇരുവരുടേയും ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ.

മിഥുന്‍ മാനുവല്‍ തോമസ്

മിഥുന്‍ മാനുവല്‍ തോമസ്

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. പിണറായി സാര്‍, നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്..

വീഴ്ചയായിപ്പോയി

വീഴ്ചയായിപ്പോയി

പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി.. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല.. ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. കഷ്ടം..

cmsvideo
  Gold Smuggling: Ramesh Chennithala Demands CBI Investigation | Oneindia Malayalam
  അരുണ്‍ ഗോപി

  അരുണ്‍ ഗോപി

  കാലചക്രം ഉരുളുകയാണ്.. ആരും വിമര്‍ശനത്തിന് അതീതരല്ല.. തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം.. ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍, നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്പോള്‍ ഉത്തരം അനിവാര്യമാണ് വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുക.

  ആഷിഖ് അബു

  ആഷിഖ് അബു

  അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു നേരത്തെ രംഗത്തെത്തിയിരുന്നു. മനസാക്ഷിയുടെ കോടതിയലക്ക് ഈ കേസ് പോകില്ലെന്നായിരുന്നു ആഷിഖ് കുറിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ആഷിഖിന്റെ പ്രതികരണം.

  നിയമ നടപടി

  നിയമ നടപടി

  സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണം. തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍ ഡി എഫിന്റെയോ, സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.

  സ്വപ്‌ന സുരേഷ് തമ്പാനൂര്‍ രവിയുടെ മരുമകളോ? സത്യാവസ്ഥ ഇതാണ്, സൈബര്‍ സഖാക്കൾക്ക് മറുപടിയുമായി കുറിപ്പ്

  'മന:സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല';സ്വർണക്കടത്ത് കേസിൽ പ്രതികരിച്ച് ആഷിഖ് അബു

  English summary
  Arun Gopy and Midhun Manuel Thomas Responds on Swapna Suresh's Gold Smuggling Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X