കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരത എല്ലാ അതിർത്തികളെയും ലംഘിച്ചു;സിപിഎമ്മിന്റെത് ശത്രുരാജ്യത്തേക്കാൾ വലിയ ക്രൂരത: ജെയ്റ്റ്ലി

രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരെ ശാരീരികമായി ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ ക്രൂരത എല്ലാ അതിർത്തികളെയും ലംഘിച്ചിരിക്കുന്നെന്ന് കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുൺ ജെയ്റ്റ്ലി. ശത്രുരാജ്യങ്ങളേക്കാൾ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികൾ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷിന്റെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ ആദര്‍ശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന തെറ്റ് മാത്രമാണ് രാജേഷ് ചെയ്തത്.

ആര്‍ക്കെതിരായി ഒരുവിധത്തിലും പ്രവര്‍ത്തിക്കാതെയാണ് രാജേഷ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ശത്രുത, രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയേക്കാള്‍ ക്രൂരമായി മാറുന്ന സാഹചര്യമാണിതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരെ ശാരീരികമായി ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സന്ദർശനത്തിന്റെ ഉദ്ദേശം

കേരള സന്ദർശനത്തിന്റെ ഉദ്ദേശം

കേരളത്തില്‍ അക്രമങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. കേരളത്തില്‍ അക്രമങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തെു. ക്രൂരത എല്ലാ അതിർത്തികളെയും ലംഘിച്ചിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

ആദർശത്തിനനുസരിച്ച് പ്രവർത്തിച്ചു

ആദർശത്തിനനുസരിച്ച് പ്രവർത്തിച്ചു

ആര്‍ക്കെതിരായും ഒരുവിധത്തിലും പ്രവര്‍ത്തിക്കാതെയാണ് രാജേഷ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ആദര്‍ശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന തെറ്റ് മാത്രമാണ് രാജേഷ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശാരീരികമായി ഉന്‍മൂലനം ചെയ്യുന്നു

ശാരീരികമായി ഉന്‍മൂലനം ചെയ്യുന്നു

രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരെ ശാരീരികമായി ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നത്.

സംസ്ഥാന സർക്കാർ പരാജയം

സംസ്ഥാന സർക്കാർ പരാജയം

അക്രമങ്ങള്‍ നടക്കുമ്പോള്‍ അത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

ബിജെപി പ്രവർത്തകർക്കൊപ്പം

ബിജെപി പ്രവർത്തകർക്കൊപ്പം

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയുടെ എല്ലാ സംവിധാനങ്ങളും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജേഷിന്റെ കുടുംബത്തോടൊപ്പം 10 മിനുട്ട്

രാജേഷിന്റെ കുടുംബത്തോടൊപ്പം 10 മിനുട്ട്

ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. പത്തു മിനുട്ടോളം നേരമാണ് ജെയ്റ്റ്ലി കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിച്ചത്.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്സ്എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജെയ്റ്റ്ലിയുടെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രധാന്യമുണ്ട്. കേരളത്തിലെ വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടു വരികയാണ് ബിജെപിയുടെ ലക്ഷ്യം.

English summary
Central Minister Arun Jaitley in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X