അരുവിക്കരയില്‍ എം വിജയകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം : അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായി . അരുവിക്കരയില്‍ എം വിജയകുമാര്‍ ഇടതു സ്ഥാനാര്‍ഥിയാകും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
വെള്ളിയാഴ്ച്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇതിന് അംഗീകാരം നല്‍കുും. വരുന്ന ജൂണ്‍ 27 നാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്.കഴിഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും, ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറുമായിരുന്നു എം വിജയകുമാര്‍.

അരുവിക്കര മണ്ഡലത്തില്‍പ്പെട്ട മൊട്ടമൂട് സ്വദേശിയാണ് എം വിജയകുമാര്‍. സി.പി.എമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായാണ് ഇദ്ദേഹം . മുമ്പ് തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ എം വിജയകുമാര്‍ ജി കാര്‍ത്തികേയനെ തോല്‍പ്പിച്ചിട്ടുമുണ്ട്.
നിയമസഭാസ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് അരുവിക്കരയില്‍ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്












Click it and Unblock the Notifications