Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുവിക്കരയില്‍ ശരിയ്ക്കും ജയിച്ചത് രാജേട്ടന്‍ തന്നെ

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്നണികളോട് ഒറ്റയ്ക്ക് മത്സരിച്ച് വീരോചിതമായ നേട്ടം ഉണ്ടാക്കിയത് മറ്റാരുമല്ല, ബിജെപി തന്നെയാണ്. കാരണം മുന്നണിയോ സഖ്യ കക്ഷികളോ ഇല്ലാതെയാണ് ബിജെപി വോട്ടുകള്‍ സമ്പാദിച്ചത്.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി നേടിയത് വെറും 7,694 വോട്ടുകളാണെങ്കില്‍ ഇത്തവണ ഒ രാജഗോപാല്‍ നേടിയത് അതിന്റെ നാലിരട്ടിയിലധികമാണ്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം.

ബിജെപി എന്ന പാര്‍ട്ടിയ്ക്ക് മാത്രമല്ല ഇതിന്റെ ക്രെഡിറ്റ്, രാജഗോപാല്‍ എന്ന ജസമ്മതനായ നേതാവിന് കൂടിയുള്ളതാണ്.

 ഒറ്റയ്ക്ക് നിന്നു

ഒറ്റയ്ക്ക് നിന്നു

സഖ്യകക്ഷികളില്ലാതെ ഒറ്റയ്ക്കായിരുന്നു രാജഗോപാലിന്റെ മത്സരം. എന്നിട്ടും കരുത്തുറ്റ മത്സരമാണ് കാഴ്ചവച്ചത്.

ശിവന്‍കുട്ടി

ശിവന്‍കുട്ടി

കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി സി ശിവന്‍കുട്ടി നേടിയത് വെറും 7,694 വോട്ടുകളാണ്.

നാലിരട്ടി

നാലിരട്ടി

ഇത്തവണ ഒ രാജഗോപാല്‍ നേടിയത് 34,145. നാലിരട്ടിയിലധികം വോട്ടുകളാണ് നാല് വര്‍ഷത്തിന് ശേഷം രാജഗോപാല്‍ സ്വന്തമാക്കിയത്.

ജനസമ്മതന്‍

ജനസമ്മതന്‍

ഒ രാജഗോപാലിന് രാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ സമാഹരിക്കാനായതാണ് ബിജെപിയ്ക്ക് ഗുണകരമായത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

തോല്‍വികള്‍ തോല്‍വികള്‍

തോല്‍വികള്‍ തോല്‍വികള്‍

തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ തോല്‍വികളാണ് ഒ രാജഗോപാല്‍ ഏറ്റുവാങ്ങുന്നത്. എങ്കിലും ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടുകളുടെ എണ്ണം കൂട്ടിക്കൊണ്ടിരിയ്ക്കുന്നത്.

ഏറ്റവും വലിയ ഒറ്റക്കക്ഷി

ഏറ്റവും വലിയ ഒറ്റക്കക്ഷി

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വോട്ട് നേടിയ ഒറ്റക്കക്ഷി ആരെന്ന് ചോദിച്ചാല്‍ ഉത്തരം ബിജെപി എന്ന് തന്നെയാണ്. കാരണം മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും മുന്നണികളുടെ ഭാഗമായാണ് മത്സരിച്ചത്.

വഴി തുറക്കുമോ

വഴി തുറക്കുമോ

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയ്ക്ക് കഴിയുമോ... അരുവിക്കര നല്‍കുന്ന സൂചന എന്താണ്?

രാജഗോപാല്‍ അല്ലാതെ

രാജഗോപാല്‍ അല്ലാതെ

രാജഗോപാല്‍ അല്ലാതെ വേറെ ഏത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും ബിജെപിയ്ക്ക് ഇത്തരമൊരു നേട്ടം ഉണ്ടാക്കാന്‍ പറ്റില്ലായിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും രാജഗോപാല്‍ അല്ലാതെ മറ്റാരായിരിക്കും ബിജെപിയെ കേരളത്തില്‍ നയിക്കുക?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+