വോട്ടുപിടിയ്ക്കാന്‍ ബൂത്തുകളില്‍ കാര്‍ത്തികേയന്റെ ചിത്രവുമായി കോണ്‍ഗ്രസ്
അരുവിക്കര: അരുവിക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഉയര്‍ന്ന പോളിങ് എന്നാണ് ഇരുമുന്നണികളും ബിജെപിയും പറയുന്നത്.
തിരഞ്ഞെടുപ്പാകുമ്പോള്‍ വോട്ട് പിടിയ്ക്കാന്‍ എന്തും ചെയ്യും. എന്നാല്‍ അരുവിക്കരയില്‍ കോണ്‍ഗ്രസ് ചെയ്തത് ഇത്തിരി കടന്നുപോയില്ലേ എന്ന് എല്ലാവര്ക്കും സംശയം തോന്നും.

പോളിങ് ബൂത്തുകള്‍ക്കടുത്ത് ജി കാര്‍ത്തികേയന്റെ വലിയ ഫോട്ടാകള്‍ വച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് പിടിത്തം. ചില സ്ഥലങ്ങളില്‍ ഫോട്ടോയ്ക്ക മുന്നില്‍ വിളക്കും കൊളുത്തി വച്ചിരുന്നത്രെ.
ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായി വാദിച്ചിരുന്ന ജി കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രതിരോധിച്ചതും ഇതൊക്കെ പറഞ്ഞുകൊണ്ടായിരുന്നു.
ജി കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സഹതാപ തരംഗത്തിന് വേണ്ടിയല്ലെന്ന് വാദിച്ച കോണ്ഗ്രസ്സുകാര് തന്നെയാണ് ഇപ്പോള്‍ ബൂത്തുകളില്‍ കാര്‍ത്തികേയന്റെ ഫോട്ടോ വച്ച് സഹതാപ തരംഗം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആക്ഷേപം. ജി കാര്‍ത്തികേയന്റെ ഭാര്യയായ സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ആദ്യം ഉദ്ദേശിച്ചിരുന്നത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications