അരുവിക്കരയില്‍ മമ്മൂട്ടിയുടെ വിജയാശംസ ആര്‍ക്ക്?
തിരുവനന്തപുരം: അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിനിമാക്കാര്‍ക്ക് എന്ത് കാര്യം എന്ന് ചോദിയ്ക്കരുത്. കുറച്ചിടെയായി നമ്മുടെ നാട്ടിലും തിരഞ്ഞെടുപ്പില്‍ സിനിമാക്കാര്‍ക്ക് നല്ല ഡിമാന്റ് ആണല്ലോ... സിനിമാ താരാമായ ഇന്നസെന്റ് ഇപ്പോള്‍ ലോക്‌സഭയില്‍ എംപിയും ആണ്.
അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണെങ്കിലും രണ്ട് കൂട്ടരും സിനിമാ നടന്‍മാരേയോ നടിമാരേയോ ഒന്നും അവിടെ രംഗത്തിറക്കിയിട്ടില്ല. അതിനിടയിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വിജയാശംസ നേര്‍ന്നത്.

മമ്മൂട്ടിയുടെ രാഷ്ട്രീയ ചായ് വിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനാണ് മമ്മൂട്ടി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി സിപിഎമ്മിന് വേണ്ടി മത്സരിയ്ക്കും എന്നുവരെ പറഞ്ഞു കേട്ടിരുന്നു.
എന്തായാലും മമ്മൂട്ടി വിജയാശംസ നേര്‍ന്നത് സിപിഎമ്മികാരനായ സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെയാണ്. എംവിജയകുമാറിന്. മമ്മൂട്ടിയെ കാണാനെത്തിയതായിരുന്നു വിജയകുമാര്‍.
തിരുവനന്തപുരത്തെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് വിജയകുമാര്‍ മമ്മൂട്ടിയെ കണ്ടത്. എന്നാല്‍ മമ്മൂട്ടി തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ തയ്യാറായില്ലത്രെ.
വിജയ കുമാര്‍ മുമ്പ് മത്സരിച്ചപ്പോഴും മമ്മൂട്ടിയുടെ ആശംസ ലഭിച്ചിട്ടുണ്ടത്രേ... 1987 ല്‍ മത്സരിച്ചപ്പോഴത്തെ കാര്യമാണ് വിജയകുമാര്‍ ഓര്‍മിച്ചെടുത്തത് .












Click it and Unblock the Notifications