Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുവിക്കരയില്‍ സുരേഷ് ഗോപി... എതിരിടാന്‍ ഇന്നച്ചന്‍... ഇതെന്താ താരയുദ്ധമോ?

അരുവിക്കര: സംസ്ഥാനത്തെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ മുഴുവന്‍ സംവിധാനങ്ങളും ഇപ്പോള്‍ അരുവിക്കര എന്ന ചെറിയ പ്രദേശത്തേയ്ക്ക് കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്. അത്രമാത്രമുണ്ട് അരുവിക്കര ഉപതിരഞ്ഞെടുപ്പിന് കേരള രാഷട്രീയത്തിലുള്ള പ്രാധാന്യം.

എന്നാല്‍ മുന്നണികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒന്നും പ്രവര്‍ത്തനം മതിയാകില്ല അരുവിക്കര കടക്കാന്‍ എന്നാണ് തോന്നുന്നത്. കാരണം സെലിബ്രിറ്റികളെ ഇറക്കിയാണ് ഇപ്പോള്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ നീക്കം. അതില്‍ സിപിഎം എന്നോ ബിജെപിയെന്നോ കോണ്‍ഗ്രസ് എന്നോ ഒരു വ്യത്യാസവും ഇല്ല.

അടുത്തിടെ ബിജെപിക്കാരനായ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ഒ രാജഗോപാലിന് വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ സിപിഎം വെറതേയിരുന്നില്ല. ഇടത് എംപിയും ഹാസ്യതാരവുമായ ഇന്നസെന്റിനെയാണ് സുരേഷ് ഗോപിയെ എതിരിടാന്‍ സിപിഎം രംഗത്തിറക്കിയത്. ആ കഥകള്‍ ഇതാ...

സുരേഷ് ഗോപിയെത്തി

സുരേഷ് ഗോപിയെത്തി

അരുവിക്കരയില്‍ ബിജെപിയുടെ പ്രചാരണത്തിന് സുരേഷ് ഗോപി എത്തുമോ ഇല്ലയോ എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ചര്‍ച്ച. എന്നാല്‍ ആ അനിശ്ചിതത്വം ഇപ്പോള്‍ ഇല്ലാതായി.

രാജേട്ടന് വേണ്ടി

രാജേട്ടന് വേണ്ടി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് നഷ്ടപ്പെട്ട വിജയം അരുവിക്കരയിലെ ജനങ്ങള്‍ നല്‍കണം എന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.

സീരിയല്‍ താരങ്ങളും

സീരിയല്‍ താരങ്ങളും

ഒ രാജഗോപാലിന് വേണ്ടി ഇത്തവണ സിനിമ താരങ്ങള്‍ മാത്രമല്ല, സീരിയല്‍ താരങ്ങളും രംഗത്തുണ്ട്. കൊല്ലം തുളസിയുടെ നേതൃത്വത്തിലാണ് സീരിയല്‍ താരങ്ങള്‍ രാജഗോപാലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.

സുരേഷ് ഗോപിയെങ്കില്‍ ഇന്നസെന്റ്

സുരേഷ് ഗോപിയെങ്കില്‍ ഇന്നസെന്റ്

ഒ രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി രംഗത്തിറങ്ങിയാല്‍ എം വിജയകുമാറിന് വേണ്ടി ഇന്നസെന്റ് ആണ് രംഗത്തിറങ്ങിയത്.

റോഡ് ഷോ

റോഡ് ഷോ

റോഡ് ഷോകളുമായി ആളുകളിലേയ്ക്ക് ഇറങ്ങുകയാണ് ഇന്നസെന്റ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി ജയിച്ച ആളാണ് ഇന്നസെന്റ്.

സിനിമാതാരങ്ങള്‍ വേറേയും

സിനിമാതാരങ്ങള്‍ വേറേയും

എം വിജയകുമാറിന് വേണ്ടി വേറേയും സിനിമാ താരങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. മുകേഷ്, കെപിഎസി ലളിത, മധുപാല്‍, അനൂപ് ചന്ദ്രന്‍, ശ്രീകുമാര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം വിജയകുമാറിന വേണ്ടി പ്രചാരണത്തിനറങ്ങിയിരുന്നു.

ശബരിനാഥന്‍

ശബരിനാഥന്‍

സിനിമാതാരങ്ങളെ ഇറക്കി എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥന്‍ വ്യത്യസ്തമായ പ്രചാരണമാണ് നടത്തുന്നത്.

 ഫ്‌ലാഷ് മോബും തെരുവ് നാടകങ്ങളും

ഫ്‌ലാഷ് മോബും തെരുവ് നാടകങ്ങളും

ഫ്‌ലാഷ് മോബും തെരുവ് നാടകങ്ങളും ഒക്കെ അടങ്ങുന്നതാണ് ശബരിനാഥന്റെ പ്രചാരണ പരിപാടികള്‍. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ താരങ്ങളേക്കാള്‍ നല്ലത് ഇതൊക്കെയാണെന്ന കണക്കുകൂട്ടലിലാണ് ശബരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+