നിങ്ങളില്ലായിരുന്നെങ്കിൽ സ്റ്റീഫൻ ഉണ്ടാകുമായിരുന്നില്ല: അരുവിക്കരയിലെ ജനങ്ങളോട് ജി സ്റ്റീഫന്‍
തിരുവനന്തപുരം: അതിശക്തമായ മത്സരത്തിനൊടുവിലായിരുന്നു യുഡിഎഫിലെ കെ ശബരീനാഥിനെ പരാജയപ്പെടുത്തി അരുവിക്കര മണ്ഡലം ജി സ്റ്റീഫനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തത്. 5046 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് വിജയം. മുപ്പത് വർഷത്തെ ചരിത്രം തിരുത്താനാണ് ഇടതുമുന്നണി എന്നെ അരുവിക്കരയിലേക്ക് നിയോഗിച്ചത്. ആ നിയോഗമേറ്റെടുത്ത് പോരാട്ടവീഥിയിലേക്ക് ഇറങ്ങിയ എന്നെ വരവേറ്റത് അരുവിക്കരയുടെ ഹൃദയങ്ങളായിരുന്നു. വെറുമൊരു സാധാരണക്കാരനായഎന്നെ നിങ്ങൾ ഒരു കുടുംബാങ്ങത്തെപ്പോലെ ഏറ്റെടുത്തുവെന്നാണ് വിജയത്തിന് പിന്നാല ജി സ്റ്റീഫന്‍ പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച അദ്ദേഹത്തിന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അരുവിക്കരയിലെ പ്രീയ വോട്ടറന്മാരേ നിങ്ങൾക്ക് ഒരായിരം നന്ദി...
മുപ്പത് വർഷത്തെ ചരിത്രം തിരുത്താനാണ് ഇടതുമുന്നണി എന്നെ അരുവിക്കരയിലേക്ക് നിയോഗിച്ചത്. ആ നിയോഗമേറ്റെടുത്ത് പോരാട്ടവീഥിയിലേക്ക് ഇറങ്ങിയ എന്നെ വരവേറ്റത് അരുവിക്കരയുടെ ഹൃദയങ്ങളായിരുന്നു. വെറുമൊരു സാധാരണക്കാരനായഎന്നെ നിങ്ങൾ ഒരു കുടുംബാങ്ങത്തെപ്പോലെ ഏറ്റെടുത്തു. നെഞ്ചോട് ചേർത്ത് ആശ്ലേഷിച്ചു. ഇപ്പോഴിതാ ഏറെ ആഗ്രഹിച്ച വിജയവും നൽകി എന്നെ അനുഗ്രഹിച്ചിരിക്കുന്നു. നന്ദി പറയാൻ വാക്കുകൾ മതിയാകില്ല. നൽകാനുള്ളത് എന്റെ ജീവനോളം വിലയുള്ള ഉറപ്പാണ്. കൂടെയുണ്ടാകും അരുവിക്കരയോടൊപ്പം...ഇനിയെന്നും. ...

കഴിഞ്ഞ രണ്ട് മാസങ്ങൾ എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങളായിരുന്നു. പാതിരാവ് വരെപ്പോലും വഴിയോരങ്ങളിൽ എന്നെ അനുഗ്രഹിക്കാൻ കാത്തുനിന്ന അമ്മപെങ്ങന്മാർ മുതൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഒഴുകി വന്ന എന്റെ സഖാക്കളുടെ വിജയാശംസകൾ വരെ, എല്ലാം എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു. എല്ലാവരോടും ഒരിക്കൽക്കൂടി നന്ദി പറയുന്നു. ഒരു സാധാരണക്കാരനായ എന്നെ ഏറ്റെടുത്ത മാധ്യമസുഹൃത്തുക്കളോടും നവമാധ്യമങ്ങളിലെ പ്രിയസഖാക്കളോടും പ്രത്യേകം നന്ദി അറിയിക്കുന്നു.
സഹായിച്ചവർ...
അനുഗ്രഹിച്ചവർ...
കൂടെ നിന്നവർ...
ചേർത്ത് പിടിച്ചവർ...
പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം
പൊരിവെയിലിലും തോരാമഴയിലും ഇരുളെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പോരാട്ട ഭൂമിയിൽ നിറഞ് നിന്ന എൽ ഡി എഫ് പ്രവർത്തകർ... നിങ്ങളോട് നന്ദി പറയുക എന്നത് അനൗപചാരികമായിപ്പോകും എന്നറിയാം.. കാരണം ഈ വിജയത്തിന്റെ ശെരിക്കുമുള്ള അവകാശികൾ നിങ്ങളാണു... നിങ്ങളില്ലായിരുന്നെങ്കിൽ സ്റ്റീഫൻ ഉണ്ടാകുമായിരുന്നില്ല...
നവകേരളം സാധ്യമാക്കാനുള്ള രണ്ടാം പിണറായി സർക്കാരിനൊപ്പം അരുവിക്കരയുമുണ്ടാകും. അരുവിക്കരയിലും എൽഡിഎഫിന്റെ വാക്ക് ഉറപ്പാകും.
ഒരിക്കൽ കൂടി അരുവിക്കരയോട് നന്ദി...
സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications