കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിനാഥനും മമ്മൂട്ടിയെ കണ്ടു... അരുവിക്കരയില്‍ ഇനിയെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കരയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ലെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും എന്നാണ് യുഡിഎഫും എല്‍ഡിഫും പറയുന്നത്.

എന്നിട്ടും എന്തിനാണ് ഈ സ്ഥാനാര്‍ത്ഥികള്‍ മമ്മൂട്ടിയെ കാണ്ട് 'അനുഗ്രഹം' വാങ്ങുന്നത്. മമ്മൂട്ടിയ്ക്കാണെങ്കില്‍ അരുവിക്കരയില്‍ വോട്ട് പോലും ഇല്ല. അദ്ദേഹം അവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പോകുന്നില്ല.

സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് പിറകേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥനും മമ്മൂട്ടിയെ കാണാനെത്തി. അതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ആദ്യം വിജയകുമാര്‍

ആദ്യം വിജയകുമാര്‍

സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ ആണ് ആദ്യം മമ്മൂട്ടിയെ കണ്ടത്. ഷൂട്ടിംഗിന് വേണ്ടി തിരുവനന്തപുരത്തെത്തിയതായിരുന്നു മമ്മൂട്ടി.

അനുഗ്രഹം വാങ്ങിയോ

അനുഗ്രഹം വാങ്ങിയോ

1987 ല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നു എന്നാണ് വിജയകുമാര്‍ അപ്പോള്‍ പറഞ്ഞത്.

പിറകേയെത്തി ശബരിയും

പിറകേയെത്തി ശബരിയും

വിജയകുമാര്‍ മമ്മൂട്ടിയെ കണ്ട സംഭവം എല്ലാവരും വാര്‍ത്തയാക്കി. എന്നാല്‍ പിന്നെ ശബരിനാഥിന് അദ്ദേഹത്തെ കാണാതിരിയ്ക്കാനുകുമോ?

നേരിട്ട് ചെന്നു

നേരിട്ട് ചെന്നു

മമ്മൂട്ടിയെ നേരിട്ട് തന്നെ ശബരിനാഥന്‍ കണ്ടു. ആശംസയും സ്വന്തമാക്കി.

ഫേസ്ബുക്കില്‍

താന്‍ മമ്മൂട്ടിയെ കണ്ട കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്ന് ശബരിയ്ക്ക് ഉറപ്പാണ്. എങ്കിലും തന്റെ ഫേസ്ബുക്ക് വാളിലും ആ ഫോട്ടോ പോസ്റ്റ് ചെയ്തു.

കാര്‍ത്തികേയനുമായി

കാര്‍ത്തികേയനുമായി

സ്പീക്കര്‍ ജി കാര്‍ത്തികേയനുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിയ്ക്ക്. കാര്‍ത്തികേയന്‍ അസുഖബാധിതനായി ഇരിക്കുമ്പോള്‍ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

English summary
Aruvikkara By Election: Congress candidate Sabarinath meets Mammootty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X