അരുവിക്കരയില്‍ കണ്‍വെന്‍ഷനില്‍ വിഎസ്സും പിണറായിയും ഇല്ല
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പങ്കെടുക്കില്ല. സി.പി.എം ജില്ലാ കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കളുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. നേരത്തെ വിഎസ് ഉദ്ഘാനം ചെയ്യപ്പെടുമെന്നായിരുന്നു കരുതപ്പെട്ടത്. എല്‍.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.എസ് കണ്വന്ഷന് ഉദ്ഘാടനത്തിനെത്താത്തതിന്റെ കാരണം വ്യക്തമല്ല. പാര്‍ട്ടി വിലക്ക് മൂലമാണോ അതേ വിഎസ് സ്വയം ഒഴിവായതാണോയെന്നകാര്യവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുമായി പരസ്യയുദ്ധപ്രഖ്യാപനം നടത്തിയ വിഎസ് അതിനുശേഷം സംസ്ഥാന നേതൃത്വവുമായി അടുപ്പത്തിലല്ല. എന്നാല്‍, വിഎസ് തന്നെ അരുവിക്കര തെരഞ്ഞെടുപ്പ് പര്യടനം നയിക്കുമെന്നായിരുന്നു കടകമ്പള്ളി സുരേന്ദ്രന് അറിയിച്ചിരുന്നത്. കണ്‍വെന്‍ഷനില്‍ വിഎസ് പങ്കെടുക്കാത്ത വിഷയം ഇതിനകം തന്നെ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, കണ്‍വെന്‍ഷനില്‍ മുഴുവന്‍ ഘടകകക്ഷികളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സി ദിവാകരന്, മാത്യു.ടി തോമസ്, നീലലോഹിതദാസന്‍ നാടാര്‍, ഉഴവൂര്‍ വിജയന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ പരിപാടിക്കെത്തും. യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ കേരള കോണ്‍ഗ്രസ് ബി വിഭാഗവും കണ്‍വെന്‍ഷനില്‍ പങ്കെടുത്തേക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications