കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയിലെ കാരണം കണ്ടെത്തി; ബിജെപി മുന്നേറ്റം തിരിച്ചടിയായെന്ന് സിപിഎം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എം വിജയകുമാര്‍ തോല്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കി സിപിഎം ജില്ലാ കമ്മിറ്റി അവലോകന റിപ്പോര്‍ട്ട്. ബിജെപിയുടെ മുന്നേറ്റം മുന്‍കൂട്ടി മനസിലാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കാത്തതാണ് തോല്‍വി ഉറപ്പാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കടകംപള്ളി സുരേന്ദ്രനാണ് ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ബിജെപി മുന്നേറ്റത്തെ തുടര്‍ന്ന് ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു. വര്‍ഗീയ ധ്രുവീകരണത്തെ തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ കേന്ദ്രീകരിച്ചത് യുഡിഎഫിന് അനുകൂലമായി. എം വിജയകുമാര്‍ അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേനെ എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

cpm-flag

ഭരണ വിരുദ്ധ വോട്ടുകള്‍ ബിജെപി പിടിച്ചെടുത്തത് വലിയ പോരായ്മയായാണ് പാര്‍ട്ടി കാണുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും വോട്ടുകള്‍ വിഘടിച്ചുപോകാതിരിക്കാനുള്ള ശ്രമം നടത്തണമെന്ന് സിപിഎം നിര്‍ദ്ദേശിക്കുന്നു. അരുവിക്കരയില്‍ രാജഗോപാല്‍ സ്ഥാനാര്‍ഥിയായത് വോട്ടുകള്‍ കുറയാന്‍ കാരണമായെങ്കിലും അത് മറ്റ് മണ്ഡലങ്ങളെയും ബാധിച്ചേക്കാമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.

അഴിമതിയും സ്ത്രീവിഷയവും പിടിച്ചുലച്ച സര്‍ക്കാരിനെതിരെ വന്‍ ജനമുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്ന ഇടതുപക്ഷം കരുതിയിരുന്നെങ്കിലും രാജഗോപാല്‍ സ്ഥാനാര്‍ഥി ആയതോടെ യുഡിഎഫിന് സ്ഥിതി അനുകൂലമാവുകയായിരുന്നു. സര്‍ക്കാരിനെതിരായ വോട്ടുകളില്‍ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തപ്പോള്‍ കന്നിക്കാരനായ യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥ് എളുപ്പം ജയിച്ചു കയറി.

English summary
Aruvukkara election; cpm district committee report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X