Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ പറഞ്ഞ അഴിമതിക്കാരെ കാണൂ

ദില്ലി: ഇന്ത്യയിലെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ട് മണിയ്ക്കൂറുകള്‍ക്കം തന്നെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജനങ്ങള്‍ തന്നെ പലപ്പോഴും അഴിമതിക്കാരെന്ന് പറഞ്ഞ നേതാക്കള്‍ തന്നെയാണ് പട്ടികയില്‍ ഇടം പിടിച്ചവരില്‍ അധികവും.

രാഹുലും മോഡിയും സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കുന്നതിന് വേണ്ടി കോടികള്‍ ചെലവിടുന്നു എന്നാരോപിച്ച് അഴിമതിക്കാരുടെ പട്ടികയില്‍ ആപ്പ് അവരെയും ഉള്‍പ്പെടുത്തി. പലതവണ കേട്ട അഴിമതികളും നേതാക്കളും തന്നെയായിരുന്നു ആപ്പ് പുറത്ത് വിട്ട് പട്ടികയിലും. ഇതാ ആ നേതാക്കളും അവര്‍ നടത്തിയെന്നാരോപിയ്ക്കുന്ന അഴിമതികളും

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

രാഹുല്‍ സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കുന്നതിനായി കോടികള്‍ ചെലവിടുന്നു എന്നാണ് ആപ്പ് പറയുന്നത്

നരേന്ദ്രമോഡി

നരേന്ദ്രമോഡി

സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കുന്നതിന് കോട്ികള്‍ ചെലവിട്ടതിനാണ് നരേന്ദ്രമോഡിയെയും ആപ്പ് അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്

 നിതിന്‍ ഗഡ്ക്കരി

നിതിന്‍ ഗഡ്ക്കരി

പലതവണ അഴിമതി ആരോപണങ്ങള്‍ കേട്ട നേതാവാണ് ബിജെപി വക്താവായ നിതിന്‍ ഗഡ്ക്കരി. മഹാരാഷ്ട്രയിലെ ജലസേചന അഴിമതി പൂഴ്ത്തിവയ്ക്കുവാന്‍ ഗഡ്ക്കരി ശ്രമിച്ചു എന്നാണ് ആപ്പ് ആരോപിയ്ക്കുന്നത്. തന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിച്ച ഗഡ്ക്കരി ഒരിയ്ക്കലും കര്‍ഷകരുടെ താത്പര്യങ്ങളെ സംരക്ഷിച്ചില്ലെന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും ആരോപണമുണ്ട്.

സുശീല്‍ കുമാര്‍ ഷിന്‍ഡെ

സുശീല്‍ കുമാര്‍ ഷിന്‍ഡെ

കല്‍ക്കരിപ്പാട വിതരണവുമായി ബന്ധപ്പെട്ട അഴിമതി ഉള്‍പ്പടെ പല സംഭവങ്ങളിലും അഴിമതി ആരോപണ നേരിട്ടയാളാണ് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ആപ്പ് പുറത്ത് വിട്ട് പട്ടികയില്‍ ഇദ്ദേഹവുമണ്ട്.

പി ചിദംബരം

പി ചിദംബരം

ധനകാര്യ മന്ത്രിയായ പി ചിദംബരവും അഴിമതിക്കരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലുണ്ട്.

സല്‍മാന്‍ ഖുര്‍ഷിദ്

സല്‍മാന്‍ ഖുര്‍ഷിദ്

വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെയും അഴിമതിക്കാരുടെ പട്ടി്കയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സക്കീര്‍ ഹുസൈന്‍ േെമ്മാറിയല്‍ ട്രസ്റ്റിന്റെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍സല്‍മാന്‍ ഖുര്‍ഷിദ് കൈക്കലാക്കി എന്നതാണ് അദ്ദേഹത്തിനെതിരായ അഴിമതി ആരോപണം

വീരപ്പ മൊയ്‌ലി

വീരപ്പ മൊയ്‌ലി

പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലിയും പട്ടികയില്‍ ഉണ്ട്.

കമല്‍ നാഥ്

കമല്‍ നാഥ്

ടുജി സ്‌പെക്ട്രം ഉള്‍പ്പടെയുള്ള അഴിമതി കേസുകളില്‍ കേട്ട് പരിചയിച്ച പേരാണ് കമല്‍ നാഥിന്റേത്. കമല്‍നാഥും അഴിമതിക്കരാനാണെന്നാണ് ആപ്പ് പറയുന്നത്.

 ശരത് പവാര്‍

ശരത് പവാര്‍

എന്‍സിപി നേതാവ് ശരത് പവാറും പട്ടികയില്‍ ഉണ്ട്്. മുദ്രപത്ര അഴിമതി, ഗോത്മ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടയാളാണ് ശരത് പവാര്‍

സുരേഷ് കല്‍മാഡി

സുരേഷ് കല്‍മാഡി

കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലൂടെയാണ് പട്ടികയില്‍ ഇടം നേടിയത്.

മായാവതി

മായാവതി

ബിഎസ്പി നേതാവ് മായാവതി അഴിമതി ആരോപണം നേരിടുന്നത് ആദ്യമായിട്ടല്ല.

മുലായം സിങ്

മുലായം സിങ്

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങും ആപ്പിന്റെ അഴിമതിപ്പട്ടികയില്‍ ഉണ്ട്.

തരുണ്‍ ഗോഗോയ്

തരുണ്‍ ഗോഗോയ്

ആസാം മുഖ്യമന്ത്രി തരണ്‍ ഗോഗോയ് അഴിമതിക്കാരനാണെന്നാണ് ആപ്പ് പറയുന്നത്.

കനിമൊഴി

കനിമൊഴി


ടുജി സ്പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ ഉള്‍പ്പെട്ടയാണ് കനിമൊഴി. ആപ്പിന്റെ പട്ടികയില്‍ കനിമൊഴി ഉള്‍പ്പെട്ടതില്‍ അത്ഭുതമില്ല

യെഡിയൂരപ്പ

യെഡിയൂരപ്പ

അഴിമതി ആരോപണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ ബിഎസ് യെഡിയൂരപ്പയും അഴിമതിക്കാരുടെ പട്ടികയില്‍ ഇടം നേടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+