കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗര്‍ഭം ഉണ്ടാക്കാന്‍ പുരുഷന് വെറും 10 മിനിറ്റ് മതി'; അന്ന് രജതിനെ കൂവി ഓടിച്ച ആര്യയ്ക്ക് പറയാനുള്ളത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം വിമൻസ് കോളേജിൽ കടുത്ത സ്ത്രീ വിരുദ്ധത വിളമ്പിയാണ് ആദ്യം രജത് കുമാർ വാർത്തകളിൽ ഇടംപിടിക്കുന്നത്. താനടക്കമുള്ള ആണ്‍കുട്ടികള്‍ ഒന്ന് മനസ്സ് വെച്ചാല്‍ പെണ്‍കുട്ടികള്‍ പത്ത് മാസം വീട്ടിലിരിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു അന്ന് രജത് കുമാർ പറഞ്ഞത്. വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ ജാഥയിലെ പ്രസംഗത്തിനിടെയായിരുന്നു രജതിന്റെ പരമാർശം.

അധ്യാപകർ ഉൾപ്പെടെയുള്ളവർ രജതിന്റെ പ്രസംഗം തൊണ്ട തൊടാതെ വിഴുങ്ങിയപ്പോൾ രജതിനെ കൂവിയോടിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു, തിരുവനന്തപുരം വനിതാ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ആര്യ സുരേഷ്, തന്റെ അന്നത്തെ പ്രവൃത്തി ഒട്ടും തെറ്റായിട്ട് തോന്നുന്നില്ലെന്ന് പറയുകയാണ് ആര്യ, അഴിമുഖം ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ആര്യ പ്രതികരിച്ചത്.

പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം

പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം


"പുരുഷന് വെറും പത്ത് മിനിട്ട് കൊണ്ട് ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ സ്ത്രീക്ക് പ്രസവിക്കണമെങ്കില്‍ പത്തുമാസം വേണ്ടി വരും. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞു പോകും. ശാലീന സുന്ദരികള്‍ക്കാണ് ഭര്‍ത്താവിന്റെ സ്‌നേഹവും ബഹുമാനവും പിടിച്ചു പറ്റാന്‍ കഴിയുക. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം. മിടുക്കന്‍മാരായ ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ പത്തുമിനുട്ട് കൊണ്ട് വളയുന്നവരാണ് പെണ്‍കുട്ടികള്‍, എന്നിങ്ങനെയായിരുന്നു 2011 ല്‍ വിമന്‍സ് കോളേജില്‍ നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ ജാഥയുടെ സമാപന ചടങ്ങില്‍ രജത് പറഞ്ഞത്.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

എന്നാൽ പ്രസംഗം പൂർത്തിയാകും മുൻപ് തന്നെ സദസിലിരുന്ന ആര്യ കൂവി പ്രതിഷേധിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രജതിനെതിരെ ഉയർന്നത്. സംഭവം വിവാദമായതോടെ ശോഭനാ ജോർജ്ജ് എംഎൽഎ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ വിദ്യാഭ്യാസ ഡയറക്ടറായ വികെ ഗിരിജയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

ക്ലീൻ ഇമേജ്

ക്ലീൻ ഇമേജ്

എന്നാൽ രജത് കുമാറിന് ക്ലീൻ ചീറ്റ് നൽകുന്നതായിരുന്നു ഡയറക്ടറുടെ റിപ്പോർട്ട്. മാത്രമല്ല ആര്യയുടെ പ്രതിഷേധം വകതിരിവില്ലാത്തതുമാണെന്നും ഡയറക്ടർ റിപ്പോർട്ട് നൽകി. അതേസമയം രജതിനെ വിവാദ പ്രസംഗങ്ങൾ അവിടം കൊണ്ട് തീർന്നില്ല.

രജത് കുമാറിന്റെ വാദങ്ങള്‍

രജത് കുമാറിന്റെ വാദങ്ങള്‍

ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം സ്ഥാനം തെറ്റുമെന്നും, ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളുണ്ടാകുമെന്നും രജത് പറഞ്ഞിരുന്നു. ആണ്‍വേഷം ധരിക്കുന്ന സ്ത്രീക്കുണ്ടാകുന്ന കുഞ്ഞ് ആണും പെണ്ണും അല്ലാത്തതായിരിക്കും. അവരെ വിളിക്കുന്ന പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍. നിഷേധികളായവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഓട്ടിസമുള്ളവരായിരിക്കും, ഇതൊക്കെയാണ് രജത് കുമാറിന്റെ വാദങ്ങള്‍.

പ്രതികരിച്ച് ആര്യ

പ്രതികരിച്ച് ആര്യ

എന്നാൽ ബിഗ്ബോസ് പരിപാടിയിൽ വന്ന ശേഷവും രജത് കുമാറിന് ലഭിച്ച സ്വീകാര്യത ചെറുതല്ല, ഇതിൽ രൂക്ഷമായി പ്രതികരിക്കുകയാണ് ആര്യ. അന്ന് അയാള്‍ക്കൊപ്പം ചില അധ്യാപകരുൂം രക്ഷിതാക്കളുമായിരുന്നെങ്കില്‍, ഇന്ന് എന്ത് കണ്ടാലും കയ്യടിക്കുകയും മറ്റുള്ളവരെ അസഭ്യം പറയുകയും ചെയ്യുന്ന ഒരു കൂട്ടമാണെന്ന് ആര്യ പറഞ്ഞു.

യോജിക്കാന്‍ കഴിയില്ല

യോജിക്കാന്‍ കഴിയില്ല

'ഞാന്‍ ചെയ്യാനുള്ളത് അന്ന് ചെയ്‌തു. പലരും പറയുന്നത് കേട്ടു രജിത് എന്ത് ചെയ്‌തു എന്നെന്തിനാണ് നോക്കുന്നത് ആ പരിപാടിയില്‍ ഉള്ളത് മാത്രം നോക്കിയാല്‍ പോരെ എന്ന്. ആ പരിപാടി ഞാന്‍ കാണാറില്ലെങ്കിലും അയാള്‍ ഏത് രൂപത്തില്‍ വന്ന് എന്ത് പറഞ്ഞാലും അതിനോട് യോജിക്കാന്‍ എനിക്ക് കഴിയില്ല. അന്ന് ഞാന്‍ ചെയ്‌തത് തെറ്റായിപ്പോയി എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല, ആര്യ വ്യക്തമാക്കി.

ഒരേ നുകത്തിൽ

ഒരേ നുകത്തിൽ

താനൊരു ബയോളജി അധ്യാപകനാണെന്ന അഭമുഖത്തോടെയായിരുന്നു രജത് പ്രസംഗം തുടങ്ങിയത്. എന്നാൽ ശാസ്ത്രത്തെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് അയാളുടെ വാദങ്ങൾ. ഗോമൂത്രം മരുന്നെന്ന് കരുതി കുടിക്കുന്നവരേയും രജതിനേയും ഒരേ നുകത്തിൽ കെട്ടാവുന്നതാണല്ലോയെന്നും ആര്യ ചോദിച്ചു. എന്‍ ഐ ടി ട്രിച്ചിയില്‍ ഹ്യൂമാനിറ്റീസില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ് ആര്യയിപ്പോള്‍

English summary
Arya about rajath Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X