ആര്യ അവരുടെ വീട്ടില്‍; നിങ്ങളുടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞില്ലേ; മറുപടിയുമായി സിബിന്‍
പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് സമ്മാനിച്ചാണ് ആര്യ ബഡായ് എന്നറിയപ്പെടുന്ന ആര്യ ബാബുവും സിബിന്‍ ബെഞ്ചമിനും തമ്മിലുള്ള വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവന്നത്. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തില്‍ ഒരുമിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ആര്യ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.
വിവാഹത്തെക്കുറിച്ച് കുറച്ചുനാളുകളായി ആലോചിക്കുന്നുണ്ടെന്ന് ആര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നെങ്കിലും അത് സിബിന്‍ ആണെന്ന യാതൊരു സൂചനയും ആര്യ നല്‍കിയിരുന്നില്ല. ആര്‍ജെയും ബിഗ് ബോസ് താരവുമായ സിബിനുമായി അടുത്ത സൗഹൃദം ആര്യക്കുണ്ടായിരുന്നു. മകള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് സിബിനെന്നും ആര്യ വിവാഹ നിശ്ചയ ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെയാണ് ഇരുവരും വിവാഹ ജീവിതത്തിലേക്കു കടക്കുന്നത്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന, നടി നയന ജോസിന്റെ വിവാഹത്തിന് ഒറ്റയ്ക്ക് എത്തിയ സിബിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ആര്യയെ എന്തുകൊണ്ടാണ് കൊണ്ടുവരാതിരുന്നത്, മഴയായതു കൊണ്ടാണോ എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ ചോദിക്കുന്നത്. എന്നാല്‍ ആര്യ അവളുടെ വീട്ടില്‍ ആണെന്ന് സിബിന്‍ മറുപടി പറയുന്നു.
എന്തുപറ്റി എന്ന് ചോദിക്കുമ്പോള്‍ കല്യാണം കഴിഞ്ഞാലല്ലേ ഒരു വീട്ടിലാകൂ എന്ന് സിബിന്‍ തിരിച്ചു ചോദിക്കുന്നുണ്ട്. ഇതിനു പിന്നാലെ നിങ്ങളുടെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞില്ലേ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ ഇല്ല എന്നാണ് സിബിന്‍ ചിരിച്ചുകൊണ്ട് മറുപടി പറയുന്നത്.
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്ന് മറ്റൊരാള്‍ ചോദിക്കുമ്പോള്‍ ഹാപ്പിയാണെന്ന് സിബിന്‍ പറയുന്നു. ഞാനിപ്പോള്‍ സൂര്യ ടിവിയില്‍ ആങ്കറായി ഒരു പരിപാടി ചെയ്യുന്നുണ്ട്. ഞാനും ആര്യയും ഒരുമിച്ച് നിങ്ങളുടെ മുന്നില്‍ വരുന്നുണ്ടെന്നും ബാക്കി കല്യാണ വിശേഷങ്ങള്‍ അപ്പോള്‍ പറയുമെന്നും വ്യക്തമാക്കിയാണ് സിബിന്‍ നടന്നു നീങ്ങിയത്. മുന്നോട്ട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് താനും ഒരുമിച്ച് ആയിരിക്കുമെന്നും സിബിന്‍ കൂട്ടിച്ചേര്‍ത്തു.
വളരെ സന്തോഷത്തോടെയാണ് സിബിന്‍ മറുപടികള്‍ നല്‍കിയത്. ഈ സന്തോഷം എല്ലായ്‌പ്പോഴും നിലനില്‍ക്കട്ടെ എന്ന് കമന്റുകളില്‍ പലരും ആശംസിക്കുന്നുണ്ട്. ജീവിതത്തില്‍ വിവാഹ മോചനം അടക്കം വലിയ പ്രതിസന്ധികള്‍ നേരിട്ടവരാണ് ആര്യയും സിബിനും. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ മോചനത്തിനു ശേഷം ഒരു പ്രണയ പരാജയം അനുഭവിച്ചതിനെക്കുറിച്ചും ആര്യ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവന്നതോടെ ആര്യയുടെയും സിബിന്റെയും പഴയകാല ഇന്റര്‍വ്യൂകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ സിബിന്‍ എപ്പോഴും ഒപ്പം ഉണ്ടായിരുന്നുവെന്ന് ആര്യ അതില്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ ഒരുമിച്ചുണ്ടാകാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതാണെന്ന് ആര്യ വിവാഹ നിശ്ചയ ഫോട്ടോ പങ്കുവെച്ച കുറുപ്പില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications