കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യയേക്കാള്‍ പ്രായം കുറഞ്ഞവര്‍ ജയിച്ചിട്ടുണ്ട്, സിപിഎം മാര്‍ക്കറ്റിംഗ് നടത്തുകയാണെന്ന് മുല്ലപ്പള്ളി!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം മേയറായി തിരഞ്ഞെടുത്ത ആര്യ രാജേന്ദ്രന്റെ പ്രായത്തെ ചൊല്ലിയുള്ള ചര്‍ച്ചകളെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്യയേക്കാള്‍ പ്രായം കുറഞ്ഞവര്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം അദ്ദേഹം പറഞ്ഞതിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 21 വയസ്സ് തന്നെ ആവശ്യമാണ്. ഇതിലും കുറഞ്ഞവര്‍ക്ക് അതുകൊണ്ട് സാധ്യതയില്ല. ആര്യ രാജേന്ദ്രനും പ്രായം 21 തന്നെയാണ്.

1

ഈ തദ്ദേശ തിരഞ്ഞെടുപ്പിലും ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ മേനി പറയുന്ന, തിരുവനന്തപുരത്ത് മേയറാക്കിയ കുട്ടിയേക്കാള്‍ പ്രായം കുറഞ്ഞവര്‍ ഇവിടെ പലയിടത്തും ജയിച്ചു. എന്നാല്‍ സിപിഎമ്മിന് ഇതൊന്നും പ്രശ്‌നമല്ല. സിപിഎം ഇപ്പോള്‍ ചെയ്യുന്നത് ആര്യയെ വെച്ചുള്ള മാര്‍ക്കറ്റിംഗാണ്. കോണ്‍ഗ്രസ് ഒരിക്കലും ആ വഴി സ്വീകരിക്കില്ല. ഈ രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തി, അവര്‍ക്ക് ചുമതലകള്‍ നല്‍കി, ഉത്തരവാദിത്ത ബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറുമേനി കൊയ്യുകയാണ് യുഡിഎഫ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ച്ചകളെ കുറിച്ചും തിരിച്ചടിയെ കുറിച്ചും വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ആ വീഴ്ച്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയം മാത്രമാണ് മാനദണ്ഡമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതുകൊണ്ട് വിജയസാധ്യത മാത്രം മുന്‍നിര്‍ത്തിയായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും മുല്ലപ്പള്ളി പറഞ്ഞു

അതേസമയം ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കൈകോര്‍ത്തെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ ആര്യയെ മേയറാക്കിയത് കൊണ്ട് യുവാക്കളെ സിപിഎമ്മാണ് മുന്നോട്ട് കൊണ്ടുവരുന്നതെന്ന് കരുതുന്നില്ലെന്ന് ഷാഫി പറമ്പിലും പറഞ്ഞിരുന്നു. നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നിട്ടുണ്ട്. രമ്യ ഹരിദാസിനെ പോലൊരു നേതാവിന് ആലത്തൂരില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് വലിയ കാര്യമായിരുന്നുവെന്നും ഷാഫി വ്യക്തമാക്കി. ആര്യയ്ക്ക് ഈ വരുന്ന ജനുവരി 12നാണ് 22 വയസ്സ് പൂര്‍ത്തിയാവുക. നിലവില്‍ അരുവാപ്പുലം പഞ്ചായത്ത് 11ാം വാര്‍ഡില്‍ സിപിഎം ടിക്കറ്റില്‍ വിജയച്ച രേഷ്മ മറിയം റോയിയാണ് ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ പ്രതിനിധി. കഴിഞ്ഞ നവംബറിലാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.

Recommended Video

cmsvideo
Thiruvananthapuram Mayors Bhavan building Construction Likely to start soon

English summary
arya rajendran is not the youngest candidate wins local body election says mullapally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X