ആര്യ രാജേന്ദ്രൻ നിയമസഭയിലേക്ക്? കരുതലോടെ സിപിഎം, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കില്ല
തിരുവനന്തപുരം: യുവ നേതാവിനെ മേയറാക്കി തിരുവനന്തപുരം നഗരസഭയില്‍ വിപ്ലവം സൃഷ്ടിച്ച സിപിഎം ഇത്തവണ ആര്യ രാജേന്ദ്രനെ കളത്തില്‍ ഇറക്കിയേക്കില്ല. ആര്യ രാജേന്ദ്രനെ സിപിഎം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. പ്രായം കുറഞ്ഞ നഗരസഭാ മേയര്‍ എന്ന നിലയില്‍ രാജ്യത്തിന് അകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ടതാണ് ആര്യ രാജേന്ദ്രന്. മേയര്‍ എന്ന നിലയ്ക്കുളള പ്രവര്‍ത്തനങ്ങളിലും മുന്‍ധാരണകളെ തിരുത്താന്‍ ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ആര്യ രാജേന്ദ്രനെ വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇറക്കാതെ നിയമസഭയിലേക്ക് എത്തിക്കാനാണ് സിപിഎം ആലോചിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനെ ആണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ഇറക്കുന്നത്. സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
വൈകാതെ തന്നെ തിരുവനന്തപുരം കോര്പറേഷനിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം പ്രഖ്യാപിച്ചേക്കും. ആര്യയ്ക്ക് പകരമായി രണ്ട് പേരുടെ പേരുകളാണ് സിപിഎമ്മിന് മുന്നില്‍ പ്രധാനമായും ഉളളത്. മുന്‍ മേയര്‍ കെ ശ്രീകുമാര്‍, ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ എസ് പി ദീപക് എന്നിവര്‍ക്കാണ് സാധ്യത. അതേസമയം മുന്‍ എംപി എ സമ്പത്തിനേയും മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര് പി ശിവജി, എസ്ഐ സുന്ദര്‍ അടക്കമുളളവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചേക്കും. ഇക്കുറി ശക്തമായ മത്സരമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കുക എന്നത് ഉറപ്പായിരിക്കുകയാണ്. കോര്പറേഷന് വിട്ട് കൊടുക്കാതിരിക്കാന്‍ സിപിഎമ്മും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പോരാളികളെ തന്നെ മത്സരത്തിന് ഇറക്കും.
പരമാവധി സീറ്റുകള്‍ സ്വന്തമാക്കുക എന്നതാണ് ഇരുപാര്‍ട്ടികളും ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ 52 സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും നിലവിലെ കോര്പറേഷന് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളും അടക്കം ഉയര്‍ത്തിയാണ് തിരുവനന്തപുരം കോര്പറേഷന് ഭരണം നിലനിര്‍ത്താന്‍ സിപിഎം ഇറങ്ങുക.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications