ലീഗിനെ ചരിത്രമോര്‍മിപ്പിച്ച് ആര്യാടന്
കണ്ണൂരും വടകരയും കോണ്‍ഗ്രസാണ് ജയിച്ചതെങ്കില്‍ പാറിയത് മുസ്ലീം ലീഗിന്റെ കൊടിയാണെന്ന് ഞായറാഴ്ച ലീഗിന്റെ വയനാട് മണ്ഡലം കണ്വെന്ഷന് സംസാരിക്കുന്നന്നതിനിടെ പികെ കുഞ്ഞാലികുട്ടി പരമാര്‍ശിച്ചിരുന്നു. ഇത് വിവരക്കേടാണെന്ന് അപ്പോള്‍ തന്നെ മറുപടികൊടുത്ത ആര്യാടന് തിങ്കളാഴ്ച വീണ്ടും ലീഗിനെതിരെ തിരിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.
ലീഗ് ചരിത്രം മറക്കരുത്. മൂസ്ലീം ലീഗിന് നല്ല സ്വാധീനമുള്ള മഞ്ചേരിയില്‍ തോറ്റത് ആര്യാടന് ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം തീരൂരും മങ്കടയും ലീഗ് തോറ്റിട്ടുണ്ട്. ലീഗ് നേതാക്കള്‍ ജനങ്ങളെ അങ്ങനെയങ്ങ് ചോദ്യം ചെയ്യരുത്. ലോകസഭയില്‍ സീറ്റ് കിട്ടാന്‍ ഇതാണോ പണി. അത് നേരിട്ട് ചോദിക്കുകയാണ് വേണ്ടതെന്ന് ആര്യാടന്.
നിലമ്പൂരില്‍ ത്രികോണ മത്സരം നടന്നപ്പോള്‍ ലീഗ് മൂന്നാം സ്ഥാനത്തായിരുന്നു. ലീഗിന്റെ വോട്ടുകൊണ്ടുമാത്രം യുഡിഎഫിന് ജയിക്കാന്‍ കഴിയില്ല. ആര്യാടന് പറയുന്നു. അതേ സമയം, ആര്യാടന് പണ്ടേ ലീഗ് വിരോധിയാണെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പറയുന്നത്.