കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ തൊഴിലാളികളെ ദ്രോഹിച്ച് മുതലാളിമാരെ സഹായിക്കുന്നു: ആര്യാടന്‍ മുഹമ്മദ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: രണ്ടു വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്ടുകയും മാനേജ്‌മെന്റിനും മുതലാളിമാര്‍ക്കും സഹായകരമായ നടപടികളുമാണ് സ്വീകരിക്കുന്നതെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്. മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ ടി യു സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എന്‍.സി.കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ പോലും സാധിച്ചിട്ടില്ല.

ജൂണ്‍ 11-ന് പി.എന്‍.സി.യോഗത്തില്‍ തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കില്‍ തോട്ടം മേഖലയില്‍ പ്രക്ഷോഭത്തിന് ഐ എന്‍ ടി യു സി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. നിത്യോപയോഗ സാധനങ്ങളും പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങളുടേയും വില കുതിച്ചു കയറുകയാണ്. തൊഴിലാളികളും ജനങ്ങളും പൊറുതിമുട്ടുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുവേണ്ടി നടപടികള്‍ സ്വീകരിക്കാതെയിരിക്കുകയും തൊഴിലാളികളുടെ ജോലി സ്ഥിരതയില്ലാതെയാകുന്ന നയങ്ങളുമായി കേന്ദ്രസര്‍ക്കാരും മുന്നോട്ടു പോവുകയാണ്.

araya

തൊഴിലാളികളേയും കര്‍ഷകരേയും മറന്ന് കൊണ്ട് ഭരണം നടത്തി മുന്നോട്ട് പോകാമെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തെറ്റ് തിരുത്തി തൊഴിലാളികളേയും കര്‍ഷകരേയും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍ ലക്ഷ്മണനെ യോഗത്തില്‍ അനുസ്മരിച്ചു. യോഗത്തില്‍ മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍,കെ.വി.പോക്കര്‍ ഹാജി,ബി.സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, ഒ.ഭാസ്‌ക്കരന്‍, ടി.എ.റെജി, ശ്രീനിവാസന്‍ തൊവരിമല, വര്‍ഗീസ് ചുള്ളിയോട്, കെ.കെ.രാജേന്ദ്രന്‍, ജോസ് പൊഴുതന എന്നിവര്‍ സംസാരിച്ചു.

(ക്യാപ്ഷന്‍)

മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ ടി യു സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കല്‍പ്പറ്റയില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

English summary
aryadan muhammad about current government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X