അയാളും ഞാനും തമ്മിൽ ബന്ധമില്ല!! അൻവർ പറഞ്ഞത് തെറ്റെന്ന് ആര്യാടൻ
അൻവർ പറയുന്നതൊക്കെ തെറ്റാണെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. അൻവർ എംഎൽഎയ്ക്കെതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ആര്യാടൻ പറഞ്ഞു.
കോഴിക്കോട്: പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആര്യാടൻ മുഹമ്മദ്. അൻവർ പറയുന്നതൊക്കെ തെറ്റാണെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. അൻവർ എംഎൽഎയ്ക്കെതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ആര്യാടൻ പറഞ്ഞു. മുരുകേശ് നരേന്ദ്രന്റെ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ കേസ് നടത്തിയ ആളാണ് താനെന്നും ആര്യാടൻ പറഞ്ഞു.

മുരുകേശ് നരേന്ദ്രന്റെ ഉടമസ്ഥതയിലെ എസ്റ്റേറ്റിലെ അഞ്ച് തൊഴിലാളകളെ പുറത്താക്കിയതിനെതിരെയാണ് താൻ കേസ് നടത്തിയതെന്ന് ആര്യാടൻ പറഞ്ഞു. ഹൈക്കോടതി വിധി മുരുകേശിന് അനുകൂലമായിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോയപ്പോൾ വിധി തങ്ങൾക്ക് അനുകൂലമാവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് തനിക്ക് മുരുകേശനുമായുള്ള ബന്ധമെന്നും അദ്ദേഹം.
അൻവറിനെതിരായ ആരോപണത്തിൽ തനിക്ക് യാതൊരു പങ്കില്ലെന്നും ആര്യാടൻ വ്യക്തമാക്കി. തനിക്കെതിരെ അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു. മുരുകേശനും ശ്രീധരൻ എന്ന വ്യക്തിയും തമ്മിൽ സ്വത്ത് തർക്കമുണ്ടെന്ന് പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും ഇതിൽ അൻവർ എംഎൽഎ മധ്യസ്ഥം വഹിച്ചതായി പിന്നീട് അറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. അൻവർ മധ്യസ്ഥം വഹിച്ചതിൽ താൻ തെറ്റ് കാണുന്നില്ലെന്നും ആര്യാടൻ പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള പാർക്കിനെതിരെ ഉയർന്ന ആരോപണങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പിവി അൻവർ പറഞ്ഞിരുന്നു. ഒരു ഭൂമി തർക്കത്തിൽ മധ്യസ്ഥം നിന്നതാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് കാരണമെന്നും അൻവർ പറഞ്ഞു. മുരുകേശ് നരേന്ദ്രൻ എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്ക് യുഡിഎഫ് ക്യാമ്പിൽ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നും അൻവര്‍ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ആര്യാടൻ മുഹമ്മദും മകൻ ആര്യാടൻ ഷൗക്കത്തുമാണെന്നും അൻവർ ആരോപിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications