പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത് കേന്ദ്രവും കേരളവും ഒരുപോലെ: ആര്യാടന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് തൊഴിലാളി വിരുദ്ധ നിലപാടുകളെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. കോഴിക്കോട് ഡിസ്ട്രിക്റ്റ് ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് 21-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഒരു നിയമനിര്‍മാണവും നടത്തിയില്ല. തീര്‍ത്തും തൊഴില്‍ വിരുദ്ധ നിലപാടാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയങ്ങളാണ് സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
പ്രതിവര്‍ഷം രണ്ട് കോടി ജോലി വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി രണ്ട് പേര്‍ക്ക് പോലും ജാലി നല്‍കിയിട്ടില്ല. ഉള്ള ജോലി പോകുന്ന അവസ്ഥയാണുള്ളത്. ഇതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നടപടി. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല നശിപ്പിച്ചു. ബ്രിട്ടീഷുകാര്‍ പോലും റെയില്‍വേ സ്വകാര്യവല്‍ക്കരിച്ചിട്ടില്ല. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ റെയില്‍വേയും സ്വകാര്യവല്‍ക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.