കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ജില്ലാ വിഭജനം: എസ്ഡിപിഐ പറയുന്നതിനെ പിന്താങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് ആര്യടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറം ജില്ലാ വിഭജനമെന്ന ലീഗിന്‍റെ ആവശ്യത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. മലപ്പുറം ജില്ലാ വിഭജനമെന്നത് എസ്ഡിപിഐയുടെ കാലങ്ങളായുള്ള ആവശ്യമാണ്. എസ്ഡിപിഐ പറയുന്ന കാര്യങ്ങളെ പിന്താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ലെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>ന്യൂനപക്ഷ പിന്തുണ കരുത്താവുമോ, മഞ്ചേശ്വരം ഉറപ്പിച്ച് അബ്ദുള്ളക്കുട്ടി?: അംഗത്വ സ്വീകരണം ഇന്ന്</strong>ന്യൂനപക്ഷ പിന്തുണ കരുത്താവുമോ, മഞ്ചേശ്വരം ഉറപ്പിച്ച് അബ്ദുള്ളക്കുട്ടി?: അംഗത്വ സ്വീകരണം ഇന്ന്

അതേസമയം മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം ഇന്ന് ലീഗ് നിയമസഭയില്‍ ഉന്നയിച്ചു. ശ്രദ്ധ ക്ഷണിക്കലിലൂടെ കെഎന്‍എ ഖാദര്‍ എംഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ജില്ലാ വിഭജനത്തിന് കോൺഗ്രസിനും, ലീഗിനും എതിർപ്പില്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ ജില്ല രൂപീകരിക്കണമെന്നുമാണ് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച കെഎൻഎ ഖാദർ സഭയില്‍ ആവശ്യപ്പെട്ടത്.

 aryadan

മലപ്പുറം മാത്രമല്ല മൂവാറ്റുപുഴയോ മറ്റോ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കുന്നതും പരിഗണിക്കാമെന്ന് ഖാദർ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യ സര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രി ഇപി ജയരാജനായിരുന്നു വിഷയത്തില്‍ മറുപടി നല്‍കിയത്. പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമല്ലെന്നാണ് ഇപി ജയരാജൻ വ്യക്തമാക്കിയത്. മലപ്പുറം ജില്ലയിൽ അടക്കം അധികാര വികേന്ദ്രീകരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഇപി ജയരാജൻ അറിയിച്ചു.

<strong>കേരള കോണ്‍ഗ്രസിന്‍റെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; അവകാശവാദവുമായി നേതാക്കള്‍</strong>കേരള കോണ്‍ഗ്രസിന്‍റെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; അവകാശവാദവുമായി നേതാക്കള്‍

മലപ്പുറം ജില്ല രൂപീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് കഴിഞ്ഞാഴ്ച ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കാൻ കെഎന്‍എ ഖാദർ നോട്ടീസ് നൽകിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് അദ്ദേഹം പിന്മാറിയിരുന്നു.

English summary
Aryadan Muhammed on bifurcation of malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X