Get Updates
Get notified of breaking news, exclusive insights, and must-see stories!

55കോടിയുടെ വിവാഹ മാമാങ്കം അവിടെ നില്‍ക്കെട്ട! ആര്യാടന്‍ മുഹമ്മദിന്‍റെ കൊച്ചുമകളുടെ വിവാഹം നടന്നത്..

മലപ്പുറം: 55 കോടിയുടെ വിവാഹ മാമാങ്കം കേരളത്തില്‍ നടന്നിട്ട് ദിവസങ്ങളേയാകുന്നുള്ളൂ. ഇനി ലളിതമായ വിവാഹമെന്ന് പേരില്‍ മാത്രം അറിയപ്പെടുന്ന വിവാഹങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. പക്ഷേ മോശം പറയരുതല്ലോ ഈ വിവാഹങ്ങളും ലളിതമാക്കാന്‍ ചെലവിടുന്നത് കോടികള്‍ തന്നെ. ഈ അവസരത്തിലാണ് മലപ്പുറത്ത് നിന്നും വേറിട്ടൊരു കല്യാണം. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൊച്ചുമകളുടെ വിവാഹമാണ് ആര്‍ഭാടവും സ്ത്രീധനവുമില്ലാതെ ഏറെ വ്യത്യസ്തമായത്.

ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റേയും മുംതാസിന്റേയും മകള്‍ ഓഷിന്‍ സാഗയും കോഴിക്കോട് ഫറൂഖ് കല്ലമ്പാറ ദാറുല്‍ശിഫ വീട്ടില്‍ ഡോ എ മുഹമ്മദ് ഹനീഫയുടേയും ആയിഷയുടേയും മകന്‍ മൂസ അര്‍ഷാദിന്റേയും വിവാഹമാണ് വേറിട്ടതായി മാറിയത്.

Wedding

മഞ്ചേരി വിപി ഹാളിലായിരുന്നു വിവാഹം. നിലമ്പൂരില്‍ സ്ത്രീധനരഹിത ഗ്രാമം പദ്ധതി നടപ്പാക്കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമാണ് ആര്യാടന്‍ ഷൗക്കത്ത്. സ്ത്രീധനമില്ലാതെ മകളുടെ വിവാഹം നടത്തിയതിനൊപ്പം നിര്‍ധന കുടുംബങ്ങിലെ മുന്ന് യുവതി യുവാക്കളെ ദാമ്പത്യ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തുകയും ചെയ്തു. ഈ മൂന്ന് വിവാഹങ്ങളും ഡിസംബര്‍ 13നാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+