ആര്യാടന്റേത് വൈദ്യുതി ചാർജ് കുറച്ച നല്ല നാളുകളെന്ന് ഷൗക്കത്ത്, 'കറണ്ട് ഉണ്ടെങ്കിലല്ലേ ബില്ല് വരൂ'
യുഡിഎഫ് സർക്കാരിലെ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ പിതാവ് ആര്യാടൻ മുഹമ്മദിനെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് വെട്ടിലായി മകനും നിലമ്പൂർ എംഎൽഎയുമായ ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വീഴ്ചകൾ തുറന്ന് കാണിക്കുന്ന സിപിഎമ്മിന്റെ ഇരുണ്ട കാലം ക്യാംപെയ്നിൽ ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന സമയത്തെ ലോഡ് ഷെഡ്ഡിംഗ് അടക്കമുളള വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പ്രതികരണവുമായി രംഗത്ത് വന്നത്. വൈദ്യുതി ചാർജ്ജ് കുറച്ച മന്ത്രിയായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും ആ നല്ല നാളുകൾ മടങ്ങി വരട്ടെ ആര്യാടൻ ഷൗക്കത്ത് പറയുന്നു. എന്നാൽ കമന്റ് ബോക്സിൽ വിമർശനങ്ങളും പരിഹാസങ്ങളും നിറയുകയാണ്.
പവർകട്ടും ലോഡ് ഷെഡ്ഡിംഗും മാത്രമായിരുന്നല്ലോ അക്കാലത്തെന്നും പിന്നെ എങ്ങനെ കറന്റ് ബിൽ കൂടുതൽ വരുമെന്നുമാണ് പരിഹാസ കമന്റുകൾ. 10 കൊല്ലം മുൻപ് മെഴുകുതിരക്കും ചിമ്മിണി വിളക്കിനും നല്ല മാർക്കറ്റ് ഉണ്ടായിരുന്ന ആ കാലത്തെ കുറിച്ച് ഓർമ്മിപ്പിക്കല്ലേ എന്നും കമന്റുകളുണ്ട്.

ആര്യാടൻ ഷൗക്കത്തിന്റെ കുറിപ്പ് ഇങ്ങനെ: ''നല്ല നാളുകൾ മടങ്ങി വരട്ടെ. എന്റെ പിതാവ് ആര്യാടന് മുഹമ്മദ് വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. പിതാവിന്റെ തുടിക്കുന്ന ഓര്‍മ്മകളാണ് ഞങ്ങളുടെ കരുത്ത്. നിലമ്പൂരിലെ തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിസന്ധികളെ പ്രയത്നം കൊണ്ട് അതിജീവിച്ചാണ് ആര്യാടന് കോണ്‍ഗ്രസ് നേതാവായി വളര്‍ന്നത്. നാല് തവണ മന്ത്രിയും 34വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയായിട്ടും ഒരു അഴിമതി ആരോപണത്തിന്റെ നിഴല്‍പോലും വീണിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വൈദ്യുതി ചാര്‍ജ് കുറച്ച വൈദ്യുതി മന്ത്രിയായിരുന്നു. കുറഞ്ഞ വിലക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ ദീര്‍ഘകാല കരാറുണ്ടാക്കി കേരളത്തെ ലോഡ്ഷെഡിങില് നിന്നും രക്ഷിച്ചത് ആര്യാടനായിരുന്നു. ആര്യാടനുണ്ടാക്കിയ കരാറില്‍ വൈദ്യുതിവാങ്ങി ലോഡ്ഷെഡിങ് മുക്തകേരളമെന്ന് വാചകമടിക്കുന്നവരാണ് ഇപ്പോള്‍ എന്റെ പിതാവിന്റെ ചിത്രം വെച്ച് ഇരുണ്ടകാലമെന്ന് അവഹേളിക്കുന്നത്.
എന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കൃത്യമായ മറുപടി നല്‍കുമായിരുന്നു.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് യൂണിറ്റിന് 9 രൂപ മുതല്‍ 11 രൂപ വരെ ചെലവിട്ടാണ് പുറത്ത് നിന്നും വൈദ്യുതി വാങ്ങിയിരുന്നത്. യു.ഡി.എഫ്സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ പ്രകാരമാണ് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരാനുള്ള പവര്‍ കോറിഡോര്‍ കേന്ദ്രം അനുവദിച്ചത്. തമിഴ്നാട് 4.88 രൂപക്ക് കരാര്‍ വെച്ചപ്പോള്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആവറേജ് 4.16 രൂപക്കാണ് കെ.എസ്.ഇ.ബി കരാറുണ്ടാക്കിയത്. ഈ കരാര്‍ റദ്ദാക്കി ഇപ്പോള്‍ യൂണിറ്റിന് 8രൂപക്കും 9നും 11നും വരെ വാങ്ങി പ്രതിദിനം 10 കോടിയിലേറെ നഷ്ടമുണ്ടാക്കി.
വൈദ്യുതി ചാര്‍ജ് അടിക്കടി വര്‍ധിപ്പിച്ച് ജനങ്ങളെ ഷോക്കടിപ്പിക്കുന്നവരാണ് വിലകുറഞ്ഞ പ്രചരണം നടത്തി സ്വയം പരിഹാസ്യരാവുന്നത്. ആടിനെ പട്ടിയാക്കുന്ന നുണപ്രചരണം ജനങ്ങള്തിരിച്ചറിഞ്ഞ് തള്ളിക്കളയും. എന്റെ പിതാവ് മടങ്ങിവരില്ലെങ്കിലും വൈദ്യുതി ചാര്‍ജ് കുറച്ച ആ നല്ലനാളുകള്‍ മടങ്ങിവരണമെന്ന് കേരളം ഇന്നും ആഗ്രഹിക്കുന്നു. നല്ലനാളുകള്‍ മടങ്ങിവരട്ടെ.....''
-
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും! -
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും -
'നുണേശനാണോ നുണറായിയാണോ കൂടുതൽ .യോജിക്കുന്നതെന്ന് നോക്കാം';വിഡി സതീശൻ -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന് പറയുന്ന മുഖ്യമന്ത്രി;വിമർശിച്ച് കെസി വേണുഗോപാൽ -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക് -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും












Click it and Unblock the Notifications