Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കും; പിവി അന്‍വര്‍ ചിത്രത്തിലില്ല, ലോക്‌പോള്‍ സര്‍വ്വെ ഫലം

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ലോക്‌പോള്‍ അഭിപ്രായ സര്‍വെ ഫലം. വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഓരോ പ്രസ്താവനയും പോരിന് മൂര്‍ച്ച കൂട്ടുന്നതിനിടെയാണ് പ്രീ പോള്‍ ഫലം പുറത്തുവിട്ടിരിക്കുന്നത്. എല്‍ഡിഎഫില്‍ നിന്ന് പുറത്തുവന്ന് മല്‍സരിക്കുന്ന പിവി അന്‍വറിന് ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല എന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 19നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. ഇതിനൊപ്പം രാജ്യത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെ സര്‍വ്വെ ഫലങ്ങളും ലോക്‌പോള്‍ ഏജന്‍സി പുറത്തുവിട്ടു. ഇതിനൊപ്പമാണ് നിലമ്പൂര്‍ പ്രീ പോള്‍ സര്‍വെ ഫലം പരസ്യമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും ആത്മവിശ്വാസം പകരുന്ന ഫലമാണിത്.

nilambur pre poll survey udf win lokpoll

യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ എം സ്വരാജ്, ബിജെപിക്ക് വേണ്ടി മോഹന്‍ ജോര്‍ജ് എന്നിവരാണ് ജനവിധി തേടുന്നത്. കൂടാതെ സ്വതന്ത്രനായി മുന്‍ എംഎല്‍എ പിവി അന്‍വര്‍, എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടി എന്നിവരാണ് മല്‍സര രംഗത്തുള്ള പ്രമുഖര്‍. ഇതില്‍ യുഡിഎഫ് സ്ഥാനാര്‍ഥി 48 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് ലോക്‌പോള്‍ സര്‍വെ ഫലം പറയുന്നത്.

സ്വരാജിന് എത്ര വോട്ടുകിട്ടും?

അതേസമയം, ഇടതുസ്ഥാനാര്‍ഥിക്ക് 37 ശതമാനം വോട്ട് കിട്ടുമെന്നാണ് സര്‍വ്വെ ഫലം. അതായത്, ആര്യാടന്‍ ഷൗക്കത്തിനേക്കാള്‍ 11 ശതമാനം കുറവായിരിക്കും എം സ്വരാജിന് കിട്ടുന്ന വോട്ടുകള്‍. ബിജെപിക്ക് വെറും അഞ്ച് ശതമാനം വോട്ടുകളേ നേടാന്‍ സാധിക്കൂ. പിവി അന്‍വര്‍ ബിജെപിക്കും പിന്നിലായി നാല് ശതമാനം വോട്ടു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മറ്റുള്ള സ്ഥാനാര്‍ഥികളെല്ലാം ചേര്‍ന്ന് ആറ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വെയില്‍ പറയുന്നു.

സര്‍ക്കാരിനെതിരായ വികാരമാണ് നിലമ്പൂരില്‍ പ്രതിഫലിക്കുക എന്നാണ് ഈ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫിലുള്ള കെട്ടുറപ്പും ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് സഹായകരമാകും. എം സ്വരാജിനെ മണ്ഡലത്തിലുള്ളവര്‍ പൂര്‍ണ മനസാല്‍ സ്വീകരിക്കില്ല എന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. മറുകണ്ടം ചാടിയ വ്യക്തി എന്ന നിലയില്‍ അന്‍വറും തഴയപ്പെടും.

പഞ്ചാബിലും കോണ്‍ഗ്രസ്

ദേശീയ പാതയുടെ തകര്‍ച്ച, വന്യമൃഗ ശല്യം എന്നിവ എല്‍ഡിഎഫിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും സര്‍വ്വെയില്‍ പറയുന്നു. സിപിഎമ്മിന്റെ കേഡര്‍ വോട്ടുകള്‍ക്ക് ഇളക്കം തട്ടില്ലെന്നും അതുകൊണ്ടുതന്നെ ത്രികോണ മല്‍സരത്തിലേക്ക്് മണ്ഡലം കടക്കില്ലെന്നുമാണ് സര്‍വ്വെയുടെ വിലയിരുത്തല്‍. അതേസമയം, പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ അഭിപ്രായ സര്‍വ്വെയും ലോക്‌പോള്‍ പുറത്തുവിട്ടു. ഇവിടെയും കോണ്‍ഗ്രസിന് ജയം പ്രവചിക്കുന്നു.

ലുധിയാന വെസ്റ്റില്‍ 40 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് ജയിക്കും. എഎപിക്ക് 33 ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപിക്ക് 15 ശതമാനവും. പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 51 ശതമാനം വോട്ട് നേടി ജയിക്കും. ബിജെപിക്ക് 32 ശതമാനം വോട്ടാണ് കിട്ടുക. ഗുജറാത്തിലെ കാഡി മണ്ഡലത്തില്‍ ബിജെപി 47 ശതമാനം വോട്ട് നേടി ജയിക്കും. എന്നാല്‍ ഗുജറാത്തിലെ വിസവദാര്‍ മണ്ഡലത്തില്‍ എഎപി ജയിക്കുമെന്നാണ് സര്‍വ്വെ ഫലം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+