2016 ല്‍ വിവി പ്രകാശിനെ ആരാട്യൻ ഷൗക്കത്ത് പാലം വലിച്ച് തോല്‍പ്പിച്ചു: എംവി ഗോവിന്ദന്‍
നിലമ്പൂർ: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശിന്റെ പരാജയത്തിന് ഇടയാക്കിയത് ആരാട്യൻ ഷൗക്കത്തിന്റെ പാലം വലിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിവി പ്രകാശിന്റെ മകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പടക്കം എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു.
'പിണറായിയെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ തങ്ങൾക്ക് കരുത്താകുമെന്ന് കരുതിയ അൻവർ കീറാമുട്ടിയായി മാറിയെന്ന വികാരമാണ് ഇപ്പോൾ യു ഡി എഫിലുള്ളത്. അയാളെ തള്ളാനും കൊള്ളാനും ആവശ്യപ്പെട്ട് യു ഡി എഫിലും കോൺഗ്രസിലും രണ്ടുചേരിതന്നെ രൂപം കൊള്ളുകയാണ്. ഈ സ്വരച്ചേർച്ചയില്ലായ്മയ്‌ക്ക് ശക്തി പകർന്നുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ആരാട്യൻ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായി തോൽക്കുകയും ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുൻ ഡി സി സി പ്രസിഡന്റുകൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്.' സി പി എം സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു.

അച്ഛന്റെ ഓർമകൾ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന' പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ ജയം ഉറപ്പിക്കാൻ ബിജെപിയുമായും മുസ്ലിം മതമൗലികവാദികളുമായും ചേർന്ന് മഴവിൽ സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസും ലീഗും ശ്രമിക്കുന്നത്. ബി ജെ പി സ്ഥാനാർഥിയെ നിർത്താനില്ലെന്നും ബി ഡി ജെ എസിന് സീറ്റു വിട്ടുനൽകുമെന്നും മറ്റുമുള്ള മാധ്യമവാർത്തകൾ ശരിയാണെങ്കിൽ പട്ടാമ്പി, ബേപ്പൂർ, -വടകര മോഡൽ ആവർത്തിക്കാനാണ് ശ്രമമെന്ന് വ്യക്തമെന്നും അദ്ദേഹം പറയുന്നു.
നിലമ്പൂരിൽ യു ഡി എഫ് ക്യാമ്പ് പ്രശ്നങ്ങൾ നേരിടുമ്പോൾ, ഇടതുപക്ഷം ഒത്തൊരുമയോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. രണ്ട് ദിവസത്തിനകം എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ജൂൺ ഒന്നിന് വൈകിട്ട് നിലമ്പൂരിൽ നടക്കുന്ന എൽ ഡി എഫ് കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും, അതോടെ പ്രവർത്തനങ്ങൾ സജീവമാകും.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിൽ, എൽ ഡി എഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂർ നിലനിർത്താനാണ് ശ്രമം. ചേലക്കരയിൽ നേടിയ വിജയം നിലമ്പൂരിൽ ആവർത്തിക്കുമെന്നും, തുടർച്ചയായ മൂന്നാം എൽ ഡി എഫ് സർക്കാർ രൂപീകരണത്തിനുള്ള സന്ദേശമാകും ഈ വിജയമെന്നും എൽ ഡി എഫ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ അൻവറിന്റെ പിന്തുണയോടെ വിജയം ഉറപ്പെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച യുഡിഎഫിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ തിരിച്ചടി നേരിടുകയാണ്. ആദ്യം മത്സരിക്കില്ലെന്നും മലയോര ജനതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന സ്ഥാനാർഥിയെ വേണമെന്നും അൻവർ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കാൻ അൻവർ നിർദേശിച്ചെങ്കിലും, പിന്നീട് യുഡിഎഫിന്റെ ഏത് സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
പിന്നീട് ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എന്നാൽ, 2016ൽ അൻവറിനോട് 11,504 വോട്ടിന് തോറ്റ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയത് അൻവറിന് അംഗീകരിക്കാനായില്ല. മണ്ഡലത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാത്ത, കുടിയേറ്റ കർഷകരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത സ്ഥാനാർഥിയാണ് ഷൗക്കത്തെന്ന് അൻവർ വിമർശിച്ചു.
ഇതോടെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ മുൻകൈ നേടിയെന്ന യു ഡി എഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. അൻവറില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫിന് ധൈര്യമില്ലെന്ന് കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും പ്രസ്താവനകൾ വ്യക്തമാക്കുന്നു. അൻവർ ഒരു മുതൽക്കൂട്ടാണെന്നും അവരെ കൂടെ കൂട്ടണമെന്നും സുധാകരൻ പറഞ്ഞു. അൻവറിന്റെ യു ഡി എഫ് പ്രവേശം ഉറപ്പാണെന്ന് സതീശനും അവകാശപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഇറക്കി അൻവറിനെ അനുനയിപ്പിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications