• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിന്ദി അറിയില്ല, സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020ല്‍ വിജയിയായി കോഴിക്കോട്ടുകാരി ആര്യനന്ദ

മുംബൈ: ഭാഷ അറിയില്ലെങ്കിലും ഹിന്ദിയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020ല്‍ കിരീടം ചൂടി അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി പെണ്‍കുട്ടിയായ ആര്യനന്ദ ബാബു. കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയുടെ പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വൈറലായിട്ടുളളതാണ്.

cmsvideo
    Aryananda from Kozhikode has won the Sa Re Ga Ma Pa contest | Oneindia Malayalam

    പൂഞ്ഞാർ മാത്രം പോര, യുഡിഎഫിൽ ചേരാൻ കോൺഗ്രസിന് മുന്നിൽ പിസി ജോർജിന്റെ കണ്ടീഷൻ

    ഞായറാഴ്ചയാണ് സരിഗമപ ലിറ്റില്‍ ചാംപ്‌സ് ഫൈനലില്‍ വിജയിയെ തിരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ട്രോഫിയും ആണ് ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യനന്ദ സ്വന്തമാക്കിയത്. ഗ്രാന്‍ഡ് ഫിനാലെയില്‍ റണിത ബാനര്‍ജി, ഗുര്‍കിരാത് സിംഗ് എന്നിവരെയാണ് ആര്യനന്ദ തോല്‍പ്പിച്ചത്. നടന്മാരായ ഗോവിന്ദ, ജാക്കി ഷറോഫ്, ശക്തി കപൂര്‍ എന്നിവര്‍ ഫിനാലെയിലെ അതിഥികള്‍ ആയിരുന്നു.

    പ്രമുഖ സംഗീത സംവിധായകനും ഗായകനും ആയ ഹിമേഷ് രഷാമിയ, പ്രശസ്ത ഗായകരായ അല്‍ക്ക യാഗ്നിക്, ജാവേദ് അലി എന്നിവരാണ് സരിഗമപ ലിറ്റില്‍ ചാംപ്‌സിന്റെ വിധികര്‍ത്താക്കള്‍. ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയാത്ത, കേട്ടാലും മനസ്സിലാകാത്ത ആര്യനന്ദ ബോളിവുഡ് ഗാനങ്ങള്‍ അക്ഷര സ്ഫുടതയോടും ഭാവം ഉള്‍ക്കൊണ്ടും പാടുന്നത് പല തവണ വിധികര്‍ത്താക്കളുടെ അടക്കം പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. സരിഗമപ ലിറ്റില്‍ ചാംപ്‌സിന്റെ അവസാന റൗണ്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നും പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു ഗായിക ആര്യനന്ദ ആയിരുന്നു..

    'ഭാവനയെ കുറിച്ച് അങ്ങനെ അല്ല പറഞ്ഞത്', പാർവ്വതിയുടെ രാജിക്ക് പിറകേ വിചിത്ര ന്യായവുമായി ഇടവേള ബാബു

    രണ്ടര വയസ്സുള്ളപ്പോള്‍ മുതല്‍ തുടങ്ങിയാണ് ആര്യനന്ദയുടെ സംഗീത യാത്ര. ഇതിനകം ആര്യനന്ദ കേരളത്തിന് അകത്തും പുറത്തുമായി അഞ്ഞൂറോളം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് സീ ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ ആര്യനന്ദ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു. ഇത് കൂടാതെ സ്‌കൂള്‍ കലോത്സവങ്ങളിലും സംസ്ഥാന തലത്തിലൂം ദേശീയ തലത്തിലും ഉളള സംഗീത മത്സരങ്ങളിലും വിജയി ആയിട്ടുണ്ട്. അച്ഛന്‍ രാജേഷ് ബാബുവും അമ്മ ഇന്ദുവും സംഗീത അധ്യാപകരാണ്. കടലുണ്ടി ഐഡിയല്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യനന്ദ.

    ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്

    English summary
    Aryananda Babu, Malayalai girl from Calicut wins the title in Sa Re Ga Ma Pa Li'l Champs 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X