'മഹാരാജാസിലെ വിദ്യാർത്ഥിയെന്ന നിലയ്ക്ക് ആ അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമ ചോദിക്കുന്നു'; ആർഷോ
കൊച്ചി:എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ.പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ അക്ഷരാർത്ഥത്തിൽ അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് ആർഷോ പറഞ്ഞു.
'എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചായിരിക്കണം ആ മനുഷ്യൻ മഹാരാജാസിലെ അധ്യാപകനായി തീർന്നത്.ആ ക്യാമ്പസിലെ രാഷ്ട്രീയ വിദ്യാർത്ഥികളിൽ ചിലർ അരാഷ്ട്രീയവത്കരിക്കപ്പെട്ടത് അങ്ങേയറ്റം ഗൗരവത്തോടെയാണ് എസ്എഫ്ഐ നോക്കിക്കാണുന്നത്. മഹാരാജാസിലെ ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് ആ അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമ ചോദിക്കുന്നു', ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'സാമൂഹികമായ എന്തെല്ലാം പ്രതിസന്ധികളെ അതിജീവിച്ചാവും ആ മനുഷ്യൻ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി എത്തിയിട്ടുണ്ടാവുക!!!എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ അക്ഷരാർത്ഥത്തിൽ അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമാണ്. കാഴ്ച്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങൾ കണ്ട് മനസ്സുലഞ്ഞ് നിൽക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ.
എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചായിരിക്കണം ആ മനുഷ്യൻ മഹാരാജാസിലെ അധ്യാപകനായി തീർന്നത്. ഇൻക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചർച്ച നടക്കുന്ന ഈ കാലത്ത് ' രാഷ്ട്രീയം ' ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഇത്തരമൊരു സമീപനം നാം പ്രതീക്ഷിക്കുന്നില്ല.
ചരിത്രപരമായി അവഗണിക്കപ്പെട്ട, അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരധ്യാപകനെ അവഹേളിക്കാൻ KSU യൂണിറ്റ് വൈസ് പ്രസിഡൻ്റ് തന്നെ നേതൃത്വം നൽകിയിരിക്കുന്നു എന്നതാണ് ഏറെ ഞെട്ടലുളവാക്കുന്ന കാര്യം. അധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ കോളേജ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാജാസിലെ വിദ്യാർത്ഥി സംഘടനകൾക്കാകെ അപമാനം വരുത്തിവെച്ച KSU നേതാവ് ഫാസിലിനെതിരെ KSU സംസ്ഥാന നേതൃത്വം നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
സാർവദേശീയവും, ദേശീയവും, പ്രാദേശികവുമായ ജീവൽപ്രശ്നങ്ങളെക്കുറിച്ച്, അരികുവത്കരിക്കപ്പെട്ട ജനതയെക്കുറിച്ച്, ജീവിതം തന്നെ പോരാട്ടമാക്കിയ മനുഷ്യരെക്കുറിച്ച് അങ്ങനെ എന്തെല്ലാം ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ ദൈനംദിനം നടക്കുന്ന ക്യാമ്പസാണ് മഹാരാജാസ്! ആ ക്യാമ്പസിലെ രാഷ്ട്രീയ വിദ്യാർത്ഥികളിൽ ചിലർ അരാഷ്ട്രീയവത്കരിക്കപ്പെട്ടത് അങ്ങേയറ്റം ഗൗരവത്തോടെയാണ് എസ്എഫ്ഐ നോക്കിക്കാണുന്നത്. മഹാരാജാസിലെ ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് ആ അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമ ചോദിക്കുന്നു. അരാഷ്ട്രീയതയ്ക്കെതിരെ അണിചേരാം...'
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications