കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിച്ച മൂന്നംഗ പ്രതിനിധികള്‍ ഇന്ന് കേരളത്തിലെത്തും. കോണ്‍ഗ്രസ് നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലാണ് കേന്ദ്ര പ്രതിനിധികള്‍ വരുന്നത്. അതേസമയം, കെവി തോമസിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് എറണാകുളത്ത് യുഡിഎഫ് യോഗം നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

മുഖ്യമന്ത്രി ആരാകണം

മുഖ്യമന്ത്രി ആരാകണം

ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേറോ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജി പരമേശ്വര എന്നിവരാണ് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ ഇന്ന് കേരളത്തിലെത്തുക. ഇന്നും നാളെയും സംഘം കേരളത്തിലുണ്ടാകും. യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകണം എന്ന വിഷയത്തില്‍ ഇവര്‍ ഏകദേശ ധാരണയുണ്ടാക്കുമെന്നാണ് സൂചന. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്യും.

ഉമ്മന്‍ ചാണ്ടി സമിതിയുടെ ആദ്യ യോഗം

ഉമ്മന്‍ ചാണ്ടി സമിതിയുടെ ആദ്യ യോഗം

യുഡിഎഫ് നേതാക്കളുമായി അശോക് ഗെഹ്ലോട്ടും സംഘവും ഇന്ന് വൈകീട്ടാണ് ചര്‍ച്ച നടത്തുക. നാളെ കെപിസിസി യോഗത്തില്‍ സംബന്ധിക്കും. തിരഞ്ഞെടുപ്പിന് മേല്‍ന്നോട്ടം വഹിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നിയോഗിച്ച പത്തംഗ സമിതിയുടെ ആദ്യ യോഗം നാളെ നടക്കും. ഇതില്‍ കേന്ദ്ര പ്രതിനിധികള്‍ പങ്കെടുക്കും.

സുപ്രധാന ചര്‍ച്ചകള്‍

സുപ്രധാന ചര്‍ച്ചകള്‍

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ എന്നിവരും ഇന്നും നാളെയും നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും. നാളെ രാവിലെയാണ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായുള്ള ഗെഹ്ലോട്ടിന്റെ ചര്‍ച്ചകള്‍. ശേഷം കെപിസിസി ഭാരവാഹി യോഗം നടക്കും. തിരഞ്ഞെടുപ്പ്, സീറ്റുകള്‍, സ്ഥാനാര്‍ഥികള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകരന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തണമെന്ന് കെപിസിസി ആവശ്യപ്പെടും. പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാനും കോണ്‍ഗ്രസ് തരംഗമുണ്ടാക്കാനും രാഹുലിന്റെയും പ്രിയങ്കയുടെയും സാന്നിധ്യം നിര്‍ബന്ധമാണെന്ന് നേതാക്കള്‍ ബോധിപ്പിക്കും.

രാഷ്ട്രീയ ട്രെന്‍ഡ് മാറ്റാന്‍ നീക്കം

രാഷ്ട്രീയ ട്രെന്‍ഡ് മാറ്റാന്‍ നീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും യുഡിഎഫിന് ലഭിക്കാനുണ്ടായ ഒരു കാരണം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു എന്ന് കെപിസിസി വിലയിരുത്തുന്നു. സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ആലോചന. കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ പാതി വിജയിച്ചുവെന്നും ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കാനും കഴിയുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

കെവി തോമസ് പുറത്തേക്ക്

കെവി തോമസ് പുറത്തേക്ക്

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് എറണാകുളം യുഡിഎഫ് നേതൃയോഗം കൊച്ചിയില്‍ ചേരും. കെവി തോമസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട എന്നാണ് നേതാക്കളുടെ പൊതുവികാരം. നാളെ മാധ്യമങ്ങളെ കാണുമെന്ന് കെവി തോമസ് അറിയിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല എന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റ് നല്‍കില്ല. മുല്ലപ്പള്ളി മല്‍സരിക്കുമ്പോള്‍ പുതിയ സംസ്ഥാന അധ്യക്ഷന്‍ വരുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് രൂപീകരിച്ച 10 അംഗ സമിതിയുടെ അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിയാകും അടുത്ത മുഖ്യമന്ത്രി എന്ന പ്രചാരണം ആരംഭിച്ച സാഹചര്യത്തിലാണ് താരിഖ് അന്‍വറിന്റെ വിശദീകരണം.

6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
KPCC wants to Rahul Gandhi and Priyanka Gandhi will arrive in Kerala; Ashok Gehlot team visit today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X