കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്റെ രാജി ഗവര്‍ണര്‍ക്ക് കൈമാറി; ഗതാഗത വകുപ്പ് പിണറായിക്ക്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീയുമായി അശ്ലീല സംഭാഷണം നടത്തിയെന്നതിന്റെ പേരില്‍ രാജിവെച്ച എ കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറി. ശശീന്ദ്രനു പകരം എന്‍സിപിക്ക് പുതിയ മന്ത്രിമാരുണ്ടാകില്ലെന്ന് സൂചന നല്‍കിയതോടെ ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു.

എന്‍സിപിയുടെ അവശേഷിക്കുന്ന എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സിപിഎം നേതൃത്വം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്‍സിപി കടുംപിടുത്തം നടത്തില്ലെന്നാണ് സൂചന. ശശീന്ദ്രന്റെ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെങ്കില്‍ ഇതിനുശേഷം അദ്ദേഹം തിരിച്ചുവരാനുള്ള സാധ്യതയുമുണ്ട്.

pinarayi-vijayan

ശശീന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെയാണ് ഗൂഢാലോചന നടത്തിയെന്ന ആരോപണവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, തനിക്ക് ഇക്കാര്യം അറിയില്ലെന്നാണ് തോമസ് ചാണ്ടിയുടെ പ്രതികരണം. പരാതിക്കാരിയില്ലാത്ത ആരോപണത്തില്‍ ധാര്‍മികതയുടെ പേരില്‍ ശശീന്ദ്രന്‍ രാജിവെച്ചത് മുഖ്യമന്ത്രിയുടെ കൂടെ താത്പര്യപ്രകാരമാണ്. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെകൂടെ താത്പര്യപ്രകാരം മാത്രമേ എന്‍സിപി മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുകയുള്ളൂ.
English summary
Kerala minister AK Saseendran quits over alleged obscene phone call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X