പ്രതിപക്ഷ നേതാവിന്റെ വസതി ഒഴിഞ്ഞ് ചെന്നിത്തല, കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് സ്വന്തം വീട്ടിലേക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതി ഒഴിഞ്ഞ് രമേശ് ചെന്നിത്തല. പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തതോടെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതി രമേശ് ചെന്നിത്തല ഒഴിഞ്ഞത്. കന്റോണ്‍മെന്റ് ഹൗസ് ആണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി. ഇവിടെ നിന്ന് തിരുവനന്തപുരത്ത് തന്നെയുളള സ്വന്തം വീട്ടിലേക്ക് ആണ് രമേശ് ചെന്നിത്തല മാറിയത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയെ തുടരാന്‍ ഹൈക്കമാന്‍ഡ് അനുവദിച്ചേക്കും എന്നാണ് അവസാന നിമിഷം വരെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാല്‍ തലമുറ മാറ്റം എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആണ് കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വരണം എന്ന ആവശ്യം ശക്തമായത്. പാര്‍ട്ടിയിലെ യുവ എംഎല്‍എമാരും നേതാക്കളും അടക്കം തലമുറ മാറ്റം വേണം എന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ അടക്കമുളള നേതാക്കളും പുതിയ നേതൃനിര വേണം എന്നുളള ആവശ്യത്തോട് യോജിച്ചു.
Recommended Video
രാഹുല്‍ ഗാന്ധിയും കേന്ദ്ര നേതാക്കളും ഈ ആവശ്യത്തിന് പച്ചക്കൊടി കാട്ടിയതോടെയാണ് രമേശ് ചെന്നിത്തല തെറിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല തുടരണം എന്നാണ് ഉമ്മന്‍ചാണ്ടിയും എകെ ആന്റണിയും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ നിലപാട് എടുത്തത്. എന്നാല്‍ ഈ നേതാക്കള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദം മറികടന്നാണ വിഡി സതീശന്‍ എന്ന തീരുമാനവുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോയത്












Click it and Unblock the Notifications