ഹൈദരാബാദ് സർവ്വകലാശാലയിലും ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം.. എബിവിപി കണ്ടം വഴി ഓടി
ഹൈദരാബാദ്: രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളിലെല്ലാം ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ തേരോട്ടം തുടരുന്നു. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നേടിയ വന്‍വിജയം ഹൈദരാബാദ് സര്‍വ്വകലാശാലയിലും ഇടത് സഖ്യം ആവര്‍ത്തിച്ചു. ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയെ തൂത്തെറിഞ്ഞാണ് ഇടത് സഖ്യത്തിന്റെ മിന്നുന്ന ജയം. എസ്എഫ്‌ഐയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയനും നേതൃത്വം നല്‍കുന്ന അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് യൂണിയനിലെ എല്ലാ പ്രധാന സീറ്റുകളും തൂത്തുവാരിയത്.

എഎസ്എ സ്ഥാനാര്‍ത്ഥി മലയാളിയായ ശ്രീരാഗ് പൊയിക്കാടനാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1506 വോട്ടുകള്‍ നേടിയാണ് ശ്രീരാഗിന്റെ വിജയം. എബിവിപിയുടെ കെ പല്‍സാനി രണ്ടാം സ്ഥാനത്തും എന്‍എസ്യുഐയുടെ അഞ്ജു റാവു മൂന്നാം സ്ഥാനത്തുമെത്തി. പ്രസിഡണ്ട് സ്ഥാനം കൂടാതെ വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയിന്റെ സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി എന്നീ സീറ്റുകളിലും ഇടത് സഖ്യമായ എഎസ്‌ജെ ഒന്നാമതെത്തി.












Click it and Unblock the Notifications