കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് സർവ്വകലാശാലയിലും ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം.. എബിവിപി കണ്ടം വഴി ഓടി

  • By Anamika
Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളിലെല്ലാം ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ തേരോട്ടം തുടരുന്നു. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നേടിയ വന്‍വിജയം ഹൈദരാബാദ് സര്‍വ്വകലാശാലയിലും ഇടത് സഖ്യം ആവര്‍ത്തിച്ചു. ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയെ തൂത്തെറിഞ്ഞാണ് ഇടത് സഖ്യത്തിന്റെ മിന്നുന്ന ജയം. എസ്എഫ്‌ഐയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയനും നേതൃത്വം നല്‍കുന്ന അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് യൂണിയനിലെ എല്ലാ പ്രധാന സീറ്റുകളും തൂത്തുവാരിയത്.

ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍..! അത് ഫഹദ് അല്ല.. യഥാര്‍ത്ഥ വില്ലന്‍ മറ നീക്കി പുറത്ത്?ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍..! അത് ഫഹദ് അല്ല.. യഥാര്‍ത്ഥ വില്ലന്‍ മറ നീക്കി പുറത്ത്?

sfi

ദിലീപിന്റെ രക്തത്തിന് ദാഹിച്ചവർക്ക് നിരാശ.. ദിലീപ് തെറ്റുകാരനല്ല.. ആരോപണങ്ങളെല്ലാം പച്ചക്കള്ളമെന്ന്ദിലീപിന്റെ രക്തത്തിന് ദാഹിച്ചവർക്ക് നിരാശ.. ദിലീപ് തെറ്റുകാരനല്ല.. ആരോപണങ്ങളെല്ലാം പച്ചക്കള്ളമെന്ന്

എഎസ്എ സ്ഥാനാര്‍ത്ഥി മലയാളിയായ ശ്രീരാഗ് പൊയിക്കാടനാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1506 വോട്ടുകള്‍ നേടിയാണ് ശ്രീരാഗിന്റെ വിജയം. എബിവിപിയുടെ കെ പല്‍സാനി രണ്ടാം സ്ഥാനത്തും എന്‍എസ്യുഐയുടെ അഞ്ജു റാവു മൂന്നാം സ്ഥാനത്തുമെത്തി. പ്രസിഡണ്ട് സ്ഥാനം കൂടാതെ വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയിന്റെ സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി എന്നീ സീറ്റുകളിലും ഇടത് സഖ്യമായ എഎസ്‌ജെ ഒന്നാമതെത്തി.

English summary
Left coalition wins all major seats in HCU union election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X