Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്‍ തുണയായി; അസം സ്വദേശി ആംബുലൻസിൽ പ്രസവിച്ചു

പോത്തൻകോട് : '108 ആംബുലൻസിൽ അസം സ്വദേശിനിയ്ക്ക് സുഖ പ്രസവം.'
പ്രസവം എടുത്തത് ആംബുലസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനാണ്
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവി ന് സമീപം താമസിക്കുന്ന അസം സ്വദേശിനി ഫോറിനിസ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് താജുദീൻ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.

asam

വിവരം ലഭിച്ച ഉടനെ വാമനപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസിലേ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ (ഇ.എം.ടി) രഞ്ജിത്തിന്റെ പരിശോധനയിൽ കുഞ്ഞ് പുറത്തു വരാറായി എന്ന് മനസിലാക്കി. ഉടൻ തന്നെ ഫോറിനിസയെ 108 ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് പോകും വഴി ചാത്തൻപാട് വെച്ച് യുവതിയുടെ നില മോഷമാകുന്നത് കണ്ട രഞ്ജിത്ത് ആംബുലൻസ് നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയും തുടർന്ന് പ്രസവം എടുക്കുകയുമായിരുന്നു. കുഞ്ഞ് പുറത്തുവന്ന ഉടനെ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി. തുടർന്ന് കുഞ്ഞിനും മാതാവിനും പ്രഥമ ശുസ്രൂഷകൾ നൽകിയ ശേഷം പെട്ടെന്ന് തന്നെ ആംബുലൻസ് ഡ്രൈവർ മണികണ്ഠൻ ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+