Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൻ ബിജെപി വേദിയിൽ പോയതിന് സിപിഎമ്മിന്റെ പ്രതികാരം; പരാതിയുമായി എംഎം ലോറൻസിന്റെ മകൾ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും കൊമ്പുകോർക്കുന്നതിനിടയിലാണ് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ കൊച്ചുമകൻ മിലൻ ലോറൻസ് ബിജെപിയുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത്. അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കടുത്ത് തന്നെ കസേര നൽകി ബിജെപി വലിയ സ്വീകരണമാണ് ഈ പ്ലസ് ടൂ കാരന് നൽകിയത്.

കൊച്ചുമകൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിൽ എംഎം ലോറൻസ് അതൃപ്തി അറിയിക്കുകയും ചെയ്തു. എന്നാൽ മകന് ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് ലോറൻസിന്റെ മകൾ ആശ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മകൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിന് സിപിഎം നേതാക്കൾ തന്നോട് പ്രതികാരം ചെയ്യാൻ ശ്രമം നടത്തുന്നതായി ആരോപിച്ച് ലോറൻസിന്റെ മകൾ ആശ

ഗവർണർക്ക് പരാതി

ഗവർണർക്ക് പരാതി

മകൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിന്റെ പ്രതികാരമായി സിപിഎം നേതാക്കൽ തന്റെ ജോലി ഇല്ലാതാക്കാൻ ശ്രമം നടത്തുന്നതായാണ് ആശ ആരോപിക്കുന്നത്. സിപിഎം നേതാക്കൾക്കെതിരായ പരാതി ഗവർണർക്ക് കൈമാറിയതായും ആശ അറിയിച്ചു.

ഭീഷണി

ഭീഷണി

തന്നെയും മകനേയും സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും ആശയുടെ പരാതിയിൽ പറയുന്നു. തങ്ങളോട് സംസാരിക്കരുതെന്ന് ചിലരോട് പറഞ്ഞതായി അറിഞ്ഞുവെന്ന് മുൻപ് ആശ പറഞ്ഞിരുന്നു. പരാതി അന്വേഷിച്ച് വേണ്ട നടപടിയെടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ആശ പറയുന്നു.

ജോലി ഇല്ലാതാക്കാൻ

ജോലി ഇല്ലാതാക്കാൻ

സിഡ്കോയിലെ ജീവനക്കാരിയാണ് ആശ. തന്റെ ജോലി ഇല്ലാതാക്കാൻ സിപിഎം നേതാക്കൾ സഹപ്രവർത്തകരിൽ നിന്നും തനിക്കെതിരെ കള്ളപ്പരാതി എഴുതി വാങ്ങിയതായും പരാതിയിൽ പറയുന്നു. ഫോണിൽ വിളിച്ച് ഉപദേശമെന്ന രീതിയിൽ ചിലർ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് പരാതി നൽകിയതെന്ന് ആശ വ്യക്തമാക്കി.

 പിന്മാറാൻ സമരം

പിന്മാറാൻ സമരം

മിലൻ ബിജെപി സമരത്തിൽ പങ്കെടുത്തത് മുതൽ സിഡ്കോയിലേയും സിപിഎമ്മിലേയും ഉന്നതർ ശത്രുതാ മനോഭാവത്തോടെയായിരുന്നു പെരുമാറിയിരുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വരെ മാനേജ്മെന്റ് നീക്കം നടത്തി. താൻ കുത്തിയിരുപ്പ് സമരം നടത്തിയതോടെ അവർ പിന്മാറുകയായിരുന്നുവെന്ന് ആശ പറയുന്നു.

ശബരിമല പ്രതിഷേധം

ശബരിമല പ്രതിഷേധം

ശബരിമല വിഷയത്തില്‍ പോലീസ് അതിക്രമം കാണിച്ചുവെന്നാരോപിച്ചാണ് ബിജെപിയുടെ സമരം. ഡിജിപി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കാണ് ലോറന്‍സിന്റെ കൊച്ചുമകന്‍ പങ്കെടുത്തത്. മകന് എല്ലാ പാർട്ടികളിലേയും ശരികളോട് താൽപര്യമുണ്ട്. ബിജെപിയിൽ ചേരണമെന്ന് മകൻ ആഗ്രഹം പ്രകടപ്പിച്ചാൽ തങ്ങൾ തടയില്ലെന്നായിരുന്നു ആശയുടെ പ്രതികരണം.

മുതലെടുത്ത് ബിജെപി

മുതലെടുത്ത് ബിജെപി

എംഎം ലോറൻസിന്റെ കൊച്ചുമകന് വലിയ സ്വീകരണമാണ് ബിജെപി നൽകിയത്. മിലൻ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങൾ മനസിലാക്കാനാണ് വന്നതെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. എന്നാൽ മുതിർന്ന നേതാവിന്റെ കൊച്ചുമകൻ ബിജെപി വേദിയിൽ പോയത് സിപിഎമ്മിന് തലവേദനയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+