ആശാ ശരത്തിന്റെ വീഡിയോ: പ്രതികള്‍ പിടിയില്‍... സംഭവം ഇങ്ങനെ
തിരുവനന്തപുരം: പ്രമുഖ നടി ആശാ ശരത്തിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതികള്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെയാണ് പോലീസ് പിടി കൂടിയത്.
ഫേസ്ബുക്കിലൂടേയും വാട്‌സ് ആപ്പിലൂടേയും ആയിരുന്നു ഇവര്‍ ആശാ ശരത്തിന്റെ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വിവരം കൂടിയുണ്ട്. ഇവര്‍ ആശാ ശരത്തിന്റെ വ്യാജ വീഡിയോ മാത്രമല്ല പ്രചരിപ്പിച്ചിട്ടുള്ളത്.

ഒരുമാസം കഴിഞ്ഞു
ഒരുമാസം മുമ്പാണ് തന്റെ വ്യാജ വീഡിയോ പ്രചരിയ്ക്കുന്നു എന്ന് പറഞ്ഞ് ആശാ ശരത്ത് പോലീസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

വ്യാജ അക്കൗണ്ട്
ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ആശാ ശരത്തിന്റെ വീഡിയോ പ്രചരിപ്പിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു.

20 വയസ്സുകാര്‍
വെറും 20 വയസ്സ് മാത്രമാണ് പിടിയിലായ പ്രതികളുടെ പ്രായം. രണ്ട് പേരും മലപ്പുറം സ്വദേശികളാണ്.

മലപ്പുറത്ത് നിന്ന്
മലപ്പുറത്ത് നിന്നുള്ള ഒരു കമ്പ്യൂട്ടറില്‍ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പോലീസ് ആദ്യമേ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

സ്ഥിരീകരണം വേണം
പ്രതികള്‍ കുറ്റസമ്മതം നടത്തിയെങ്കിലും ഫേസ്ബുക്ക് അക്കൗണ്ടിന്റെ കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചില്ലെങ്കില്‍ കേസ് നിലനില്‍ക്കില്ല.ഫേസ്ബുക്ക് അധികൃതരില്‍ നിന്ന് മറുപടി ലഭിച്ചാലെ അറസ്റ്റ് രേഖപ്പെടുത്താനാവൂ.

വേറേയും നടികള്‍
സിനിമ-സീരിയല്‍ രംഗത്തെ വേറേയും നടിമാരുടെ പേരില്‍ ഇവര്‍ വീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരും ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നില്ല.












Click it and Unblock the Notifications